ചുറ്റും മഞ്ഞുമൂടി കിടക്കുന്ന തടാകത്തിൽ, മൈനസ് 15 ഡിഗ്രി തണുപ്പിൽ മുങ്ങി കുളിച്ച് ആരാധകരെ ഒന്നടക്കം ഞെട്ടിക്കുകയാണ് നടി രാകുൽ പ്രീത് സിംഗ്. ക്രയോതെറാപ്പി പരീക്ഷിക്കുകയായിരുന്നു താരം. രാകുലിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.
തണുത്ത കാലാവസ്ഥ വകവെയ്ക്കാതെ ബിക്കിനിയണിഞ്ഞ് കുളത്തിലിറങ്ങി മുങ്ങി നിവരുന്ന രാകുലിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
ഛത്രിവാലിയാണ് ഒടുവിൽ റിലീസിനെത്തിയ രാകുൽ ചിത്രം. കോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രമായ അയലാനിലും രാകുലുണ്ട്. ശിവകാർത്തികേയനാണ് ചിത്രത്തിലെ നായകൻ.. “ഒരു സഹനടനെന്ന നിലയിൽ ശിവകാർത്തികേയൻ വളരെ സ്വീറ്റാണ്. ചെന്നൈയിലെ സ്ഥലങ്ങളെക്കുറിച്ചും നല്ല ഭക്ഷണം കിട്ടുന്നയിടങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു തന്നു. സങ്കീർണ്ണമായ തമിഴ് ഡയലോഗുകൾ പറയാനും അദ്ദേഹം എന്നെ സഹായിക്കുമായിരുന്നു. സെറ്റിൽ അദ്ദേഹം തമാശ പറയുകയും അന്തരീക്ഷം വളരെ ലളിതമാക്കുകയും ചെയ്യുന്നു,” ശിവകാർത്തികേയനെ കുറിച്ച് രാകുൽ പറഞ്ഞു.
കമൽഹാസനൊപ്പം എസ് ശങ്കറിന്റെ ഇന്ത്യൻ 2, മേരി പട്‌നി കാ റീമേക്ക്, ഒക്ടോബർ 31 ലേഡീസ് നൈറ്റ് എന്നിവയാണ് രാകുലിന്റെ മറ്റു ചിത്രങ്ങൾ.