റാമ്പിൽ കാമുകൻ ജാക്കി ബഗ്‌നാനിയ്‌ക്കൊപ്പം തിളങ്ങി രാകുൽ പ്രീത്. ഹൈദരാബാദിൽ നടന്ന ഷോയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 2021ലാണ് രാകുൽ തന്റെ പ്രണയബന്ധം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. വളരെ ട്രെഡീഷ്‌ണലായ വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്.
സിൽവർ, മിന്റ് എന്നീ നിറങ്ങളിലൂള്ള കുർത്തയാണ് ജാക്കി അണിഞ്ഞത്. പീച്ചി പിങ്കിലുള്ള ലെഹങ്കയിൽ അതിമനോഹരിയായി രാകുലുമെത്തി. ഡൈമണ്ട് ചോക്കറാണ് ലെഹങ്കയ്‌ക്കൊപ്പം രാകുൽ സ്റ്റൈൽ ചെയ്‌തത്. ജാക്കിയും രാകുലും റാമ്പിലൂടെ നടക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
2021ലാണ് രാകുലിനൊപ്പമുള്ള ചിത്രം ജാക്കി തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ചത്. രാകുലിന്റെ പിറന്നാൾ ദിവസമായിരുന്നു ജാക്കിയുടെ വെളിപ്പെടുത്തൽ. “വളരെ പെട്ടെന്നായിരുന്നു ജാക്കി ഞങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. എല്ലാവരും ആശംസകൾ അറിയിച്ചപ്പോഴാണ് ഞാൻ പോലും സോഷ്യൽ മീഡിയ പോസ്റ്റിനെ കുറിച്ചറിയുന്നത്. കുറച്ചധികം നാളുകളായി ഞങ്ങൾ ഡെയ്റ്റ് ചെയ്യുന്നു. ഇത്ര പെട്ടെന്ന് എല്ലാവരും അറിയുമെന്ന് പ്രതീക്ഷിച്ചില്ല” ജാക്കിയുടെ പോസ്റ്റിനെ കുറിച്ച് രാകുൽ പറഞ്ഞതിങ്ങനെ.
‘ഛത്രിവായി’ ആണ് രാകുൽ അവസാനമായി അഭിനയിച്ച ചിത്രം.’ബഡേ മിയാൻ ഛോട്ടേ മിയാൻ’, ‘ഗണപത്’ എന്നിവയാണ് ജാക്കിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.