വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയുന്ന ബോളിവുഡിന്റെ സ്വന്തം ‘വിവാദ റാണി’ വിവാഹിതയാവാൻ ഒരുങ്ങുന്നു എന്നു വാർത്തകൾ. ഇന്റർനെറ്റ് സെൻസേഷൻ സ്റ്റാറായ ദീപക് കലാൽ ആണ് രാഖിയുടെ വരൻ. രാഖി സാവന്ത് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവാഹവിശേഷം പങ്കുവെച്ചിരിക്കുന്നത്. ദീപകും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹവാർത്ത ശരിവെയ്ക്കുന്നുണ്ട്.

ഡിസംബർ 31 ന് ന്യൂ ഇയർ ആഘോഷരാവിൽ ലോസ് ഏഞ്ചൽസിൽ വെച്ചാണ് വിവാഹമെന്ന് ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ അഭിമുഖത്തിൽ രാഖി സാവന്ത് പറഞ്ഞു. “വാർത്ത സത്യമാണ്. ഇൻഡസ്ട്രിയിലെ എല്ലാവരും തന്നെ വിവാഹിതരായി കൊണ്ടിരിക്കുന്നു, എനിക്കും വിവാഹിതയാവാനുള്ള ശരിയായ സമയം ഇതാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യ ഗോട്ട് ടാലന്റ് ഷോയ്ക്കിടെ ചാനലിലൂടെ ദീപക് എന്നെ പ്രപ്പോസ് ചെയ്തപ്പോൾ തന്നെ എസ് പറയണം എന്നു ഞാൻ തീരുമാനിച്ചിരുന്നു. ഞങ്ങൾക്ക് വിവാഹതിയ്യതി തീരുമാനിച്ചു മറ്റൊരുക്കൾ നടത്തികൊണ്ടിരിക്കുകയാണ്. എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ ഞാനെന്റെ ആരാധകരെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. നിങ്ങളെല്ലാവരുടെയും അനുഗ്രഹവും സ്നേഹവും വേണം ഞങ്ങൾക്ക്,” രാഖി സാവന്ത് പറയുന്നു.

ലോസ് ഏഞ്ചൽസിൽ വെച്ചുനടക്കുന്ന ആഘോഷങ്ങൾക്കു പുറമെ, ഇന്ത്യയിൽ വെച്ചും ചടങ്ങുകളുണ്ടാവും. ബോളിവുഡിലെ താരങ്ങളെയെല്ലാം ക്ഷണിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാൻ, കരൺ ജോഹർ, ഖാലി എന്നിവർ തീർച്ചയായും വരുമെന്ന് കൺഫർമേഷൻ ലഭിച്ചിട്ടുണ്ടെന്നും രാഖി കൂട്ടിച്ചേർത്തു.

Read more: നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ ആരോപണം പബ്ലിസിറ്റി സ്റ്റണ്ട്: രാഖി സാവന്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook