scorecardresearch
Latest News

ഇനി മരിച്ചാലും സാരമില്ല: തലൈവരെ കണ്ട സന്തോഷത്തില്‍ ആരാധകന്‍

സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ കാണാനും അക്രമത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാനുമായി രജനീകാന്ത് തൂത്തുക്കുടിയില്‍

Rajnikanth goes to Thoothukkudi

തൂത്തുക്കുടി വെടിവയ്‌പില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുമായി നടന്‍ രജനീകാന്ത് തൂത്തുക്കുടിയിലേയ്ക്ക് ഇന്ന് രാവിലെ പുറപ്പെട്ടപ്പോഴാണ് സംഭവം. പോയസ് ഗാര്‍ഡന്‍ വസതിയില്‍ നിന്നും എയര്‍പോര്‍ട്ട്‌ വരെ അദ്ദേഹത്തെ പിന്തുടര്‍ന്ന ആരാധകന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ തലൈവരെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുന്നത്.

“രാവിലെ വീട് മുതല്‍ വിമാനത്താവളം വരെ ഞാന്‍ തലൈവരെ ഫോളോ ചെയ്തു. ഞാന്‍ പിന്തുടരുന്നത് കണ്ട തലൈവര്‍ കാര്‍ നിര്‍ത്തി. ‘ഒരു ഫോട്ടോ തലൈവാ?’ എന്ന് ഞാന്‍ ചോദിച്ചു. ‘ഷുവര്‍ കണ്ണാ’ എന്നദ്ദേഹം പറഞ്ഞു. ഇനി എനിക്ക് ശാന്തമായി മരിക്കാം.”, എന്നാണ് ലക്ഷ്മണ്‍ എന്ന രജനി ആരാധകന്‍ ട്വിറ്ററില്‍ പറഞ്ഞത്.

തലൈവര്‍ തൂത്തുക്കുടിയില്‍ എത്തിയതായി മകള്‍ സൗന്ദര്യയും ട്വിറ്ററിൽ കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajnikanth visits thoothukudi fan moment