രാവിലെ ഉറക്കമെണീൽക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് സൂപ്പർ സ്റ്റാർ രജനീകാന്താണെങ്കിൽ ആരായാലും ഒന്നു ഞെട്ടും. പക്ഷേ അമേരിക്കയിൽ ഞെട്ടിയത് ഒരു കുടുംബം മൊത്തമാണ്. രജനിയെ കണ്ടത് ഇപ്പോഴും കുടുംബത്തിലെ ഓരോരുത്തർക്കും വിശ്വസിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി രജനി കുടുംബത്തെ സന്ദർശിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അമേരിക്കയിലെത്തിയ രജനീകാന്ത് പ്രഭാതസവാരിക്കിറങ്ങുമ്പോഴാണ് സംഭവം. രജനിയെ കണ്ട ഒരു തമിഴ് കുടുംബത്തിലെ ആരാധകർ അദ്ദേഹത്തെ പരിചയപ്പെടാനെത്തി. അച്ഛനും അമ്മയും രജനിയുടെ ആരാധകരാണെന്നും അവർക്ക് രജനിയെ കണ്ടാൽ സന്തോഷമാകുമെന്നും പറഞ്ഞു. അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരുന്നതുവരെ ‘കാത്തുനിൽക്കാമോ’ എന്നു ചോദിച്ചു. ഇതുകേട്ട രജനി എന്തിനാണ് അവർ ഇവിടെ വരുന്നത്, ഞാൻ അങ്ങോട്ട് വരാമെന്നു പറഞ്ഞു. രജനി വീട്ടിലേക്ക് പോയി. രജനിയെ കണ്ട കുടുംബത്തിലെ മറ്റു അംഗങ്ങൾ ശരിക്കും ഞെട്ടിപ്പോയി.

ആരാധകരോട് വളരെ എളിമയോടെ പെരുമാറുന്ന താരമാണ് രജനീകാന്ത്. മറ്റുളളവരിൽനിന്നും സ്റ്റൈൽമന്നനെ വ്യത്യസ്തനാക്കുന്നതും ഈ സ്വഭാവമാണ്. അതിനാൽത്തന്നെ ലോകമെന്പാടും രജനീകാന്തിന് ഒട്ടേറെ ആരാധകരുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ