ഫാൽക്കെ ഏറ്റുവാങ്ങി രജനി, മികച്ച നടനായി ധനുഷ്, ‘തലൈവർ’ കുടുംബത്തിന് അഭിമാന നിമിഷം

മലയാള ചിത്രം ‘മരക്കാർ-അറബികടലിന്റെ സിംഹം’ ആണ് മികച്ച ചിത്രത്തിനുള്ള സ്വർണ്ണകമലം നേടിയത്

Rajnikant, Dhanush, Rajnikant Dada Saheb Phalke Award, national film awards 2019, ധനുഷ്, രജനികാന്ത്

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ദില്ലിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിതരണം ചെയ്തു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മലയാള ചിത്രം ‘മരക്കാർ-അറബികടലിന്റെ സിംഹം’ ആണ് മികച്ച ചിത്രത്തിനുള്ള സ്വർണ്ണകമലം നേടിയത്. പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്.

മികച്ച നടനുള്ള രജതകമലം തമിഴ്‌നടൻ ധനുഷ്, ഹിന്ദി നടൻ മനോജ് ബാജ്‌പെയ് എന്നിവർ പങ്കിട്ടു. കങ്കണ റണൗട്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം, ചിത്രം മണികർണ്ണിക.

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിനാണ്. അവാർഡ് ജേതാവായ മരുമകനും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പമാണ് രജനി ഡൽഹിയിൽ എത്തിയത്.

ദേശീയ പുരസ്കാരം നേടിയ അച്ഛനെയും ഭർത്താവിനെയും അഭിനന്ദിച്ചുകൊണ്ട് ധനുഷിന്റെ ഭാര്യ ഐശ്വര്യ പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പും ശ്രദ്ധ നേടുകയാണ്.

“അവരെന്റെയാണ്, ഇത് ചരിത്രവും,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഐശ്വര്യ കുറിച്ചത്.

“എന്റെ തലൈവർ അഭിമാനകരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ അതേ വേദിയിൽ തന്നെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുക എന്നത് അനിർവചനീയമായൊരു നിമിഷമായിരുന്നു. എനിക്ക് ഈ ബഹുമതി നൽകിയ ദേശീയ അവാർഡ് ജൂറിക്ക് നന്ദി. നിരന്തരമായ പിന്തുണ നൽകുന്ന മാധ്യമങ്ങൾക്കും നന്ദി,” എന്നാണ് അവാർഡ് സ്വീകരിച്ചുകൊണ്ട് ധനുഷ് കുറിച്ചത്.

Read Here: National Film awards: Kangana Ranaut, Manoj Bajpayee, Dhanush receive top honours, Rajinikanth gets Dadasaheb Phalke Award

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rajnikanth receives dada saheb phalke award see photos of national film awards

Next Story
ദേ രാജുവേട്ടൻ കടല് കാണാൻ പോണൂ; സുപ്രിയയുടെ ‘റീൽ’ ശ്രമത്തിനു കൈയ്യടിച്ച് ആരാധകർPrithviraj, Prithviraj lakshadeep
The moderation of comments is automated and not cleared manually by malayalam.indianexpress.com