തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്‍റെ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘തലൈവരു’ടെ വസതിയില്‍ ഇന്നലെ നടന്ന പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത് രജനീകാന്തിന്‍റെ ഇളയമകള്‍ സൗന്ദര്യയാണ്. സൗന്ദര്യയുടെ മകനാണ് മൂന്ന് വയസുകാരന്‍ വേദ് കൃഷ്ണ.

Rajnikanth Grandson Brithday 2

സൗന്ദര്യ രജനീകാന്ത്, മകന്‍ വേദ് കൃഷ്ണ

Rajnikanth Grandson Brithday 4

ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ധനുഷ്, ഐശ്വര്യ രജനീകാന്ത്

Rajnikanth Grandson Brithday 5

ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യ രജനീകാന്ത്

Rajnikanth Grandson Brithday 6

ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ അനിരുദ്ധ് രവിചന്ദര്‍, ലതാ രജനീകാന്ത്, സൗന്ദര്യ എന്നിവര്‍ക്കൊപ്പം

Rajnikanth Grandson Brithday 3

ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ധനുഷ്

Rajnikanth Grandson Brithday 1

സൗന്ദര്യ രജനീകാന്ത്, മകന്‍ വേദ് കൃഷ്ണ എന്നിവര്‍ക്കൊപ്പം രജനീകാന്തും ഭാര്യ ലതയും

2010ലാണ് സൗന്ദര്യ, അശ്വിന്‍ രാമനാഥന്‍ എന്ന വ്യവസായിയെ വിവാഹം കഴിച്ചത്. 2015ല്‍ മകന്‍ ജനിച്ചതിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. ‘കൊച്ചടയാന്‍’, ‘വേലൈ ഇല്ലാ പട്ടധാരി – 2’ എന്നീ ചിത്രങ്ങളുടെ സംവിധായികയും കൂടിയായ സൗന്ദര്യ ഇപ്പോള്‍ അച്ഛനമ്മമാരോടൊപ്പമാണ് താമസം. അമേരിക്കയില്‍ വൈദ്യപരിശോധനയ്ക്ക് പോയ രജനീകാന്ത് രണ്ടു ദിവസം മുന്‍പാണ് മടങ്ങി എത്തിയത്. എയര്‍പോര്‍ട്ടില്‍ രജനിയെ സ്വീകരിക്കാൻ എത്തിയ ആരാധകരുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘കാലാ’യുടെ ഓഡിയോ റിലീസ് മെയ്‌ 9 ന് നടക്കും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സന്തോഷ് നാരായണനാണ്. ‘സെമ്മ വെയിറ്റ്’ എന്ന് തുടങ്ങുന്ന ‘കാലായിലെ ആദ്യ സിംഗിള്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ വലിയ ഹിറ്റായ ഒന്നാണ്. ബാക്കി ഗാനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് രജനി ഫാന്‍സ്‌. ജൂണ്‍ 7നാണ് ‘കാലാ’ തിയേറ്ററുകളില്‍ എത്തുക. നേരത്തേ ഏപ്രില്‍ 27ന് റിലീസ് ചെയ്യുമെന്നു പറഞ്ഞെങ്കിലും തമിഴ് സിനിമാ സമരം മൂലം മാറ്റിവയ്ക്കുകയായിരുന്നു.

ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തില്‍ രജനീകാന്ത് എത്തുന്നതെന്നാണ് സൂചന. നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ ജീവിത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഹാജി മസ്താന്റെ ദത്തു പുത്രന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഈ സിനിമ ഹാജി മസ്താന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ലെന്ന വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

രജനീകാന്തിന്‍റെ മരുമകന്‍ ധനുഷാണ് ‘കാലാ’യുടെ നിര്‍മ്മാതാവ്. ‘ലൈക്കാ പ്രൊഡക്ഷന്‍സ്, വണ്ടര്‍ബാര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2004ല്‍ രജനിയുടെ മൂത്ത മകള്‍ ഐശ്വര്യയെ വിവാഹം കഴിച്ച ധനുഷ്, രജനീകാന്തുമായി കൈകോര്‍ക്കുന്ന ആദ്യ സംരംഭം കൂടിയാണ് ‘കാലാ’. രജനിയെ കൂടാതെ നാനാ പടേക്കര്‍, പങ്കജ് ത്രിപാഠി, ഹുമാ ഖുരേഷി, ഈശ്വരി റാവു എന്നിവരും ‘കാലാ’യില്‍ വേഷമിടുന്നു. ‘കബാലി’ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം രജനിയും രഞ്ജിത്തും ചേരുന്ന ചിത്രം കൂടിയാണ് ‘കാലാ’. മുംബൈ അധോലോക നായകനായ കാലാ കരികാലന്‍ എന്നയാളുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രം യു/എ സര്‍ട്ടിഫിക്കറ്റോട് കൂടി റിലീസ് ചെയ്യും.

ചിത്രങ്ങള്‍/വീഡിയോ: സൗന്ദര്യ രജനീകാന്ത്/ട്വിറ്റര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook