11 വർഷത്തെ പ്രണയം സഫലമായി; പത്രലേഖയെ സ്വന്തമാക്കി രാജ് കുമാർ റാവു

പരമ്പരാഗത രീതിയിൽ നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

rajkumar rao wife, rajkumar rao, rajkummar rao wedding, rajkumar rao wedding

ബോളിവുഡ് താരം രാജ്‌കുമാർ റാവു വിവാഹിതനായി. ഏറെ നാളായി രാജ്‌കുമാറിന്റെ കൂട്ടുകാരിയായ പത്രലേഖയാണ് വധു. 11 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് രാജ് കുമാർ പത്രലേഖയെ സ്വന്തമാക്കിയത്. .ന്യൂ ചണ്ഡിഗഡിൽ വെച്ചായിരുന്നു വിവാഹം. പരമ്പരാഗത രീതിയിൽ നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

”ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങൾ വിവാഹിതരായി. എന്റെ ആത്മസഖി, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭർത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖാ,” വിവാഹചിത്രങ്ങൾ പങ്കുവച്ച് രാജ്‌കുമാർ കുറിച്ചു.

“എന്റെ കാമുകൻ, ക്രൈം പാർട്ണർ, എന്റെ കുടുംബം, എന്റെ ആത്മമിത്രം…കഴിഞ്ഞ 11 വർഷമായി എന്റെ ഉറ്റ സുഹൃത്ത്!
നിങ്ങളുടെ ഭാര്യയാകുക എന്നതിനേക്കാൾ മഹത്തായ ഒരു വികാരമില്ല!,” എന്നാണ് പത്രലേഖ കുറിച്ചത്.

പരമ്പരാഗത ഡിസൈനിലുള്ള ഓഫ്-വൈറ്റ് ഷെർവാണിയും ചുവന്ന തലപ്പാവും പിങ്ക് ദുപ്പട്ടയും അണിഞ്ഞ് രാജ്‌കുമാർ എത്തിയപ്പോൾ ചുവന്ന നിറത്തിലുള്ള ലെഹങ്കയായിരുന്നു പത്രലേഖ അണിഞ്ഞത്. ഗോൾഡൻ വർക്ക് ചെയ്ത ദുപ്പട്ടയിൽ “എന്റെ എല്ലാ സ്നേഹവും നിനക്ക് ഞാൻ പണയം വയ്ക്കുന്നു,” എന്നർത്ഥം വരുന്ന വാക്കുകൾ ബംഗാളി ഭാഷയിൽ തുന്നി പിടിപ്പിച്ചിരുന്നു.

ഒക്ടോബർ 13നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ചടങ്ങിൽ നിന്നുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വധൂവരന്മാർക്ക് ആശംസകളുമായി ബോളിവുഡ് താരങ്ങളും എത്തിയിട്ടുണ്ട്. പ്രിയങ്ക ചോപ്ര, തപ്സി പാന്നു, സന്യ മൽഹോത്ര, ആർതി സിംഗ്, അശ്വിനി അയ്യർ തിവാരി, അർജുൻ ബിജ്ലാനി, വാസൻ ബാല, ഹർലീൻ സേത്തി, അതിയ സേത്തി തുടങ്ങിയവരെല്ലാം ദമ്പതികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rajkummar rao ties the knot with patralekhaa photos

Next Story
വിധുവിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് ദീപ്തി; വീഡിയോVidhu Prathap, Vidhu Prathap youtube channel, വിധു പ്രതാപ്, ഗായകൻ വിധു പ്രതാപ്, Singer Vidhu Prathap, Deepthi, Dancer Deepthi, ദീപ്തി, നർത്തകി, wedding anniversary video
The moderation of comments is automated and not cleared manually by malayalam.indianexpress.com