scorecardresearch

സന്തോഷത്തിന്റെ കൊടുമുടിയിലാണ് ഞങ്ങൾ, മാലാഖ കുഞ്ഞെത്തി: രാജ്കുമാർ റാവു

Rajkummar Rao - Patralekhaa welcome baby girl: നടൻ രാജ്കുമാർ റാവുവിനും നടി പത്രലേഖയ്ക്കും കുഞ്ഞ് ജനിച്ചു. ദമ്പതികളുടെ നാലാം വിവാഹ വാർഷികത്തിൽ തന്നെയാണ് മകളുടെ ജനനം

Rajkummar Rao - Patralekhaa welcome baby girl: നടൻ രാജ്കുമാർ റാവുവിനും നടി പത്രലേഖയ്ക്കും കുഞ്ഞ് ജനിച്ചു. ദമ്പതികളുടെ നാലാം വിവാഹ വാർഷികത്തിൽ തന്നെയാണ് മകളുടെ ജനനം

author-image
Entertainment Desk
New Update
Rajkummar Rao Patralekhaa daughter

നടൻ രാജ്കുമാർ റാവുവും നടി പത്രലേഖയും തങ്ങളുടെ ആദ്യ കൺമണിയെ എതിരേറ്റ സന്തോഷത്തിലാണ്. ദമ്പതികളുടെ നാലാം വിവാഹ വാർഷികത്തിൽ തന്നെയാണ് കുഞ്ഞിന്റെ ജനനം.

Advertisment

Also Read: കരിഷ്മയുടെ മകളുടെ കോളേജ് ഫീസ് മുടങ്ങി; സ്വത്ത് തർക്കം മുറുകുന്നു, മെലോഡ്രാമ ഒഴിവാക്കണമെന്ന് ഹൈക്കോടതി

"ഞങ്ങൾ സന്തോഷത്തിന്റെ കൊടുമുടിയിലാണ്. ദൈവം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. ഞങ്ങളുടെ നാലാം വിവാഹ വാർഷികത്തിൽ ദൈവം ഞങ്ങൾക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹം," സോഷ്യൽ മീഡിയ കുറിപ്പിലൂടെ നടൻ സന്തോഷം പങ്കിട്ടതിങ്ങനെ. 

Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ

Advertisment

രാജ്കുമാറും പത്രലേഖയും 2021-ലാണ് വിവാഹിതരായത്. ഇവർ 2010 മുതൽ ഡേറ്റിംഗിലായിരുന്നു.  രാജ്കുമാറും പത്രലേഖയും തങ്ങളുടെ പ്രണയകഥയെക്കുറിച്ച് മുമ്പ് പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. 

അടുത്തിടെ, ഭാര്യയോട് അനാദരവ് കാണിച്ചതിനെ തുടർന്ന് വീട്ടിലെ പാചകക്കാരനെ രാജ്കുമാർ പിരിച്ചുവിട്ടതിനെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. റൗണക് രജാനിയുടെ യൂട്യൂബ് ഷോയിൽ സംസാരിക്കവെയാണ് രാജ്കുമാർ ഈ സംഭവം ഓർത്തെടുത്തത്.

Also Read: മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളിലെ നായിക; സർജറിയെ തുടർന്ന് പക്ഷാഘാതം, പ്രണയപരാജയം മൂലം ആത്മഹത്യ; ഈ നടിയെ ഓർമയുണ്ടോ?

“അയാൾ എനിക്ക് ഒരു മികച്ച മെക്സിക്കൻ പ്ലാറ്റർ ഉണ്ടാക്കി തന്നു, രണ്ട് ദിവസത്തിന് ശേഷം പത്ര എന്നോട് പറഞ്ഞു, 'കേൾക്കൂ, ഇയാൾ എന്നോട് നന്നായി സംസാരിക്കുന്നില്ല. എന്തോ പ്രശ്നമുണ്ട് എന്ന് തോന്നുന്നു'. എനിക്കും അത് മനസ്സിലായി. മൂന്നാം ദിവസം, പത്ര എന്തോ ചോദിച്ചപ്പോൾ അയാൾ ഒരു മുഖഭാവം കാണിച്ചു. എന്നാൽ എന്നോട് അദ്ദേഹം വളരെയധികം ബഹുമാനത്തോടെ സംസാരിക്കുമായിരുന്നു. ഞാൻ എന്തുചെയ്തു എന്ന് അറിയാമോ? ഞാൻ അവനെ വിളിച്ചിട്ട് പറഞ്ഞു, നിങ്ങളുടെ ബാഗ് പായ്ക്ക് ചെയ്ത് പോകൂ എന്ന്." 

'ന്യൂടൺ', 'ഒമേർട്ട', 'സ്ത്രീ', 'സ്ത്രീ 2' തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തനായ രാജ്കുമാർ അവസാനമായി അഭിനയിച്ചത് 'മാലിക്' എന്ന ചിത്രയിലാണ്. അനന്ത് മഹാദേവന്റെ 'ഫൂലെ' എന്ന ചിത്രത്തിലാണ് പത്രലേഖയെ അവസാനമായി കണ്ടത്. 

Also Read: അനീഷിന് സർപ്രൈസായി 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്; പ്രഖ്യാപിച്ച് ബിഗ് ബോസ് സ്പോൺസർ

Actor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: