scorecardresearch
Latest News

അക്രമം ഒന്നിനുമുള്ള മറുപടിയല്ല; ‘പത്മാവതി’യെ കുറിച്ച് രാജ് കുമാര്‍ റാവു

“ആക്രമണം ഒന്നിനും ഒരു പരിഹാരമല്ല. സംസാരിച്ചു തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ.”

Raj Kumar Rao

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രം പത്മാവതി വിവാദങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ വിഷയത്തില്‍ തന്റെ അഭിപ്രായമറിയിച്ച് ബോളിവുഡ് താരം രാജ്‌കുമാര്‍ റാവു രംഗത്ത്.

‘രജ്‌പുത് കര്‍ണി സേന ചിത്രത്തെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ആക്രമണം ഒന്നിനും ഒരു പരിഹാരമല്ല. സംസാരിച്ചു തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ. നമ്മള്‍ ജീവിക്കുന്നത് ഗാന്ധിജിയുടെ നാട്ടിലാണെന്ന് മറക്കരുത്. സമാധാനത്തിലൂടെ തന്നെ നമുക്കെല്ലാം പരിഹരിക്കാവുന്നതാണ്. എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ക്കാനാകുമെന്നും കൂടുതല്‍ അതിക്രമങ്ങള്‍ ഉണ്ടാകില്ലെന്നും പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

അനില്‍ കപൂര്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫണ്ണീ ഖാന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രാജ് കുമാര്‍ റാവു ഇപ്പോള്‍. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നത് ഒരു അനുഭവമാണെന്നും അവരില്‍ നിന്നും ധാരാളം പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajkummar rao on padmavati controversy violence is not an answer to anything