പുതുവർഷ ദിനത്തിൽ തന്റെ പുതിയ ചിത്രത്തിലെ ലുക്ക് പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ രാജ്കുമാർ റാവു. പുതിയ ചിത്രമായ ‘ലുഡോ’യിലെ സ്ത്രീ വേഷത്തിലുളള ലുക്കാണ് നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിലുളളത് രാജ്കുമാറാണെന്ന് ആർക്കും തന്നെ മനസിലാവില്ല.
ചിത്രത്തിൽനിന്നുള്ളൊരു മറ്റൊരു ലുക്കും നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീണ്ട മുടിയും സൺ ഗ്ലാസും ധരിച്ച് ബൈക്കിലിരിക്കുന്ന ചിത്രമാണിത്.
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലുഡോ’. അഭിഷേക് ബച്ചൻ, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപതി തുങ്ങിയവരും ചിത്രത്തിലുണ്ട്. ‘മേഡ് ഇൻ ചൈന’ എന്ന ചിത്രമായിരുന്നു രാജ്കുമാറിന്റേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രം ബോക്സോഫിസിൽ പരാജയമായിരുന്നു. ജാൻവി കപൂർ നായികയാവുന്ന ‘റൂഹി അഫ്സ’, ഹൻസാല്‍ മേഹ്ത സംവിധാനം ചെയ്യുന്ന ‘ചലാങ്’, ‘ദി വൈറ്റ് ടൈഗർ’ എന്നിവയാണ് രാജ്കുമാറിന്റെ പുതിയ സിനിമകൾ.
Read Also: മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം
രാജ്കുമാര് റാവുവും ഹൻസാല്‍ മേഹ്തയും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആകാംക്ഷയിലാണ്. രാജ്കുമാര് റാവുവിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഷാഹിദ് സംവിധാനം ചെയ്തത് ഹൻസാല്‍ മേഹ്തയാണ്.