/indian-express-malayalam/media/media_files/2026/01/19/rajkumar-rao-baby-name-reveal-fi-2026-01-19-13-43-56.jpg)
രാജ്കുമാർ റാവു
ബോളിവുഡിലെ ശ്രദ്ധേയനായ നടൻ രാജ്കുമാർ റാവുവിനും ഭാര്യയും നടിയുമായ പത്രലേഖയ്ക്കും ഈ വർഷം നവംബറിലാണ് പെൺകുഞ്ഞ് ജനിച്ചത്. രാജ്കുമാർ തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷവാർത്ത് ആരാധകരുമായി പങ്കുവച്ചത്.
Also Read: 'ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല, ചിലപ്പോൾ ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെടാം'; എ.ആർ റഹ്മാൻ
"മടക്കിയ കൈകളോടെയും നിറഞ്ഞ ഹൃദയത്തോടെയും ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തെ പരിചയപ്പെടുത്തുന്നു. പാർവ്വതി പോൾ റാവു" എന്നാണ് രാജ്കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിനൊപ്പം കുഞ്ഞിൻ്റെ കൈകളുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സന്തോഷവാർത്തയോടെ ബോളിവുഡ് താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് രാജ്കുമാർ റാവുവിനും പത്രലേഖയ്ക്കും ആശംസകളുമായി എത്തിയത്.
Also Read: സരായയുടെ പപ്പ, ഞങ്ങളുടെ സുന്ദരമനുഷ്യൻ; സിദ്ധാർത്ഥിന് ആശംസകളുമായി കിയാര
11 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് രാജ്കുമാർ പത്രലേഖയെ സ്വന്തമാക്കിയത്. ന്യൂ ചണ്ഡിഗഡിൽ വെച്ചായിരുന്നു വിവാഹം.
Also Read: കരീനയും ആലിയയുമെല്ലാം 2016ലെ ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്തുകൊണ്ട്? ഈ ട്രെൻഡിനു പിന്നിലെന്ത്?
'ലവ് സെക്സ് ഔർ ധോക്ക,' 'റാഗിണി എം.എം. എസ്,' 'ഷൈതൻ,' 'ഗ്യാങ്സ് ഓഫ് വാസെയ്പൂർ,' 'ചിറ്റഗോങ്,' 'കൈ പോ ചെ,' 'ഡി-ഡേ,' 'ഷാഹിദ്,' 'ക്യൂൻ,' 'സിറ്റി ലൈറ്റ്സ്,' 'ഡോളി കി ഡോലി' എന്നിവയാണ് രാജ്കുമാറൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
2013-ൽ പുറത്തിറങ്ങിയ 'കൈ പോ ചേ', 'ഷാഹിദ്' എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. 'ഷാഹിദ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും രാജ്കുമാർ സ്വന്തമാക്കി.
Read More: അലിബാഗിൽ 40 കോടി രൂപയ്ക്ക് 5 ഏക്കർ സ്ഥലം വാങ്ങി വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us