scorecardresearch

ഇതെനിക്ക് മലയാളത്തിലേക്ക് തിരികെ വരാനുള്ള സമയം: രജിത് കപൂർ

Rajit Kapur Interview: അഗ്നിസാക്ഷിയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം രജിത് കപൂർ 25 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഫാർമയിലൂടെ; അഭിമുഖം

Rajit Kapur Interview: അഗ്നിസാക്ഷിയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം രജിത് കപൂർ 25 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഫാർമയിലൂടെ; അഭിമുഖം

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajit Kapur Pharma Interview

രജിത് കപൂർ

അഗ്നിസാക്ഷിയിലെ ഉണ്ണിയെ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. 25 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരികെ എത്തുകയാണ് പ്രമുഖ ബോളിവുഡ് താരം രജിത് കപൂർ. നിവിൻ പോളിയെ നായകനാക്കി പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന 'ഫാർമ' എന്ന വെബ് സീരീസിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. 

Advertisment

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കിടുകയാണ് രജിത് കപൂർ. ചെന്നൈയിൽ നടന്ന ജിയോ ഹോട്ട്സ്റ്റാറിന്റെ 'സൗത്ത് അൺബൗണ്ട്' പരിപാടിക്കിടെ സംസാരിക്കുമ്പോൾ രജിത് കപൂർ തിരിച്ചുവരവിലുള്ള തന്റെ സന്തോഷം പങ്കുവെച്ചു. 

Also Read: രണ്ടര ദശകത്തിന് ശേഷം ഒരുമിച്ച്; ഉണ്ണിയും ദേവകിയും; ചിത്രങ്ങൾ പങ്കുവെച്ച് ശോഭന

"അഗ്നിസാക്ഷിയിൽ അഭിനയിച്ച ആ ദിവസങ്ങൾ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. മലയാളം പഠിക്കാനായി ചെലവഴിച്ച ഉറക്കമില്ലാത്ത രാത്രികൾ...  25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഫാർമയിലൂടെ മലയാളത്തിലേക്ക് വരുന്നതിൽ സന്തോഷമുണ്ട്. അന്ന് എനിക്ക് ഡബ്ബ് ചെയ്ത ആൾ (മുരളി മേനോൻ)  തന്നെയാണ് ഇപ്പോഴും എനിക്ക് ഡബ്ബ് ചെയ്യുന്നത്.  എങ്കിലും​ ഞാൻ മലയാളം സംസാരിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് ഇപ്പോൾ മലയാളം നന്നായി മനസ്സിലാവും. ഭാഷകൾ പഠിക്കാൻ ഇഷ്ടമാണ്. വളരെ ചലഞ്ചിംഗ് ആണത്, പക്ഷേ അതാണ് എനിക്ക് സന്തോഷം തരുന്നത്," രജിത് കപൂർ പറഞ്ഞു. 

Also Read: ഈ മനുഷ്യന് വയസ്സാവാത്തതെന്താ? : നാഗാർജുനയെ പുകഴ്ത്തി വിജയ് സേതുപതി

Rajit Kapur Pharma Interview 2

"അഗ്നിസാക്ഷി കഴിഞ്ഞ് മറ്റൊരു പടവും ഞാൻ മലയാളം ക്രൂവിനൊപ്പം ചെയ്തിരുന്നു. ഡാം 999 എന്ന ചിത്രത്തിൽ. പക്ഷേ  ഇന്റർനാഷണൽ കാസ്റ്റ്  ആയിരുന്നു അതിൽ, ഒപ്പം തെന്നിന്ത്യൻ അഭിനേതാക്കളുമുണ്ടായിരുന്നു." 

ഫാർമയിലേക്ക്....

ഫാർമയിലേക്ക് വിളിച്ചപ്പോൾ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു.  എന്നിലെ നടനെ ചലഞ്ച് ചെയ്യുന്ന ഒരു വേഷം വന്നതിൽ. അഗ്നിസാക്ഷിയ്ക്ക് ശേഷം എനിക്ക് കുറേ അവസരങ്ങൾ മലയാളത്തിൽ നിന്നും വന്നിരുന്നു. പലതും വളരെ സില്ലി റോളുകളോ അതുപോലെ തന്നെയുള്ള റോളുകളോ​ ആയിരുന്നു. അതുകൊണ്ടാണ് വേണ്ടെന്ന് വച്ചത്. ഇപ്പോൾ, നല്ലൊരു സബ്ജെക്റ്റ് വന്നപ്പോൾ  യെസ് പറഞ്ഞു. 

ഫാർമയിൽ ഒരു സീനിയർ ഡോക്ടറുടെ വേഷമാണ്. കൃത്യമായൊരു ഗ്രാഫും ക്യാരക്റ്റർ ആർക്കുമുള്ള കഥാപാത്രമാണ്. നല്ല ലെയറുകളുണ്ട് ആ കഥാപാത്രത്തിന്. ഇതെനിക്ക് മലയാളത്തിലേക്ക് തിരികെ വരാനുള്ള സമയമാണെന്ന് തോന്നുന്നു.

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Rajit Kapur Pharma Interview 1

ഫാർമയിൽ നിന്നും പ്രേക്ഷകർക്ക് എന്തു പ്രതീക്ഷിക്കാം?

ഒരു ഒർജിനൽ സ്റ്റോറി. ഇന്ന് സൗത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഒർജിനൽ സ്റ്റോറികൾ വരുന്നത്. പ്രത്യേകിച്ചും മലയാളം, തമിഴ് ഭാഷകളിൽ നിന്ന്. ഫാർമയുടെ സ്ക്രിപ്റ്റ് തന്നെ എന്നെ എക്സൈറ്റ് ചെയ്തിരുന്നു. 

വെബ് സീരീസ് യുഗത്തിലാണല്ലോ നമ്മളിന്ന് ജീവിക്കുന്നത്. എന്താണ് പോസിറ്റീവായി തോന്നിയ ഒരു കാര്യം?

സിനിമയെ അപേക്ഷിച്ച് നോക്കുമ്പോൾ വ്യത്യസ്ത രീതിയിലുള്ള സ്റ്റോറി ടെല്ലിംഗ് ആണ് വെബ് സീരിസുകളുടേത്. ഒരു കഥ ഏറ്റവും മികച്ച രീതിയിലും ഡീറ്റെയിലിംഗായും  പറയാനുള്ള സമയം കിട്ടും. അഭിനേതാക്കളെ സംബന്ധിച്ച്, കഥാപാത്രങ്ങളെ ഏറ്റവും നന്നായി പ്രസന്റ് ചെയ്യാൻ പറ്റുമെന്നതാണ് എനിക്കു തോന്നിയ മറ്റൊരു പ്ലസ്. കഥാപാത്രങ്ങളുമായി കുറേക്കൂടി എൻഗേജ് ചെയ്യാൻ പ്രേക്ഷകരെയും സഹായിക്കും. 

കേരളത്തിലെ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

മലയാളത്തിൽ ഇനിയും എക്സൈറ്റിംഗ് റോളുകൾ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്. ഇനിയും നല്ല വേഷങ്ങൾ തേടിയെത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. 

Also Read:  എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

Actor Interview

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: