‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ ‘എലി’ എന്ന കഥാപാത്രമായി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്‍. പാരമ്പര്യത്തനിമയുള്ള ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്ന ഏതാനും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ. താൻ എപ്പോഴും അണിയാൻ ആഗ്രഹിച്ച തരത്തിലുള്ള വിന്റേജ് ഹാൻഡ് മെയ്ഡ് ജ്വല്ലറികളാണ് ഇവയെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രജിഷ കുറിക്കുന്നത്.
Read more: നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ; ചിത്രങ്ങൾ
ന്യൂ ഇയറിനോട് അടുപ്പിച്ച് ഹിമാചൽ പ്രദേശിലേക്ക് നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളും അടുത്തിടെ രജിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയ രജിഷ കഴിഞ്ഞ വർഷം ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിരുന്നു.
Read more: മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ല, ഞാനും ചെയ്തിട്ടുണ്ട്: രജിഷ വിജയൻ