അനുരാഗ കരിക്കിൻ വെളളം സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രജീഷ വിജയൻ. ചിത്രത്തിലെ ‘എലി’ എന്ന കഥാപാത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരവും രജീഷ നേടി. കൊച്ചി മെട്രോയിൽ യാത്ര ചെയ്തിരിക്കുകയാണ് രജീഷ. അനാഥാലയങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും സ്പെഷൽ സ്കൂളുകളിലെയും അന്തേവാസികൾക്കായി കെഎംആർഎൽ ഒരുക്കിയ സ്നേഹയാത്രയിലാണ് രജീഷയും ഒപ്പം ചേർന്നത്.

മെട്രോയിൽ യാത്ര ചെയ്യുന്നതിന്റെ വിഡിയോ രജീഷ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയിൽ മെട്രോ യാഥാർഥ്യമായതിൽ വളരെ സന്തോഷമുണ്ടെന്നും എല്ലാവരും മെട്രോയിൽ കയറണമെന്നും നടി വിഡിയോയിൽ പറയുന്നു. മെട്രോയെ എന്നും വൃത്തിയുളളതാക്കി നിലനിർത്താനും ജനങ്ങളോട് നടി അഭ്യർഥിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കെഎംആർഎൽ സ്നേഹയാത്ര ഒരുക്കിയത്.

ഒരു സിനിമാക്കാരനാണ് രജീഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ