മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് രജിഷ വിജയൻ. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാനപുരസ്കാരം കരസ്ഥമാക്കിയ നായിക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് രജിഷ. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമറാവു ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ തെലുങ്ക് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം.
സോഷ്യൽ മീഡിയയിലും സജീവമായ താരം സ്പെയിൻ യാത്രയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ഈ നഗരവുമായി താൻ പ്രണയത്തിലാണെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രജിഷ കുറിക്കുന്നത്.
‘ഖൊ ഖൊ’, ആസിഫിനൊപ്പം അഭിനയിച്ച എല്ലാം ശരിയാകും എന്നിവയാണ് രജിഷയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ മലയാള ചിത്രങ്ങൾ. ഫഹദ് നായകനാവുന്ന മലയൻകുഞ്ഞ്, തമിഴിൽ കാർത്തിക്ക് ഒപ്പം അഭിനയിക്കുന്ന സർദാർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് രജിഷ ചിത്രങ്ങൾ.
Read more: നമ്പർ വൺ സ്നേഹതീരത്തിലെ കുസൃതി കുട്ടികൾ ഇവിടെയുണ്ട്