‘ജൂണാ’യി രജിഷ വിജയന്റെ മേക്കോവര്‍; മുടിമുറിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു

ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം

‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ ‘എലി’ എന്ന കഥാപാത്രമായി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും രജിഷ സ്വന്തമാക്കി. പിന്നീട് ‘ജോര്‍ജേട്ടന്റെ പൂരം’, ‘ഒരു സിനിമാക്കാരന്‍’ എന്നീ ചിത്രങ്ങളിലും രജിഷ അഭിനയിച്ചു. ഇപ്പോള്‍ നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ‘ജൂണ്‍’ എന്ന ചിത്രത്തിലെ നായികയാകാന്‍ വമ്പന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ് രജിഷ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍, നടന്‍ കൂടിയായ വിജയ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂണ്‍ എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം.

ചിത്രത്തില്‍ 17കാരിയാകാന്‍ വലിയ മേക്കോവറാണ് രജിഷ നടത്തിയിരിക്കുന്നത്. സ്ഥിരമായി ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് ശരീരം മെലിയിക്കുകയും, പല്ലില്‍ കമ്പിയിടുകയും, മുടി മുറിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട് ഇതിനായി താരം.

കഥാപാത്രമായി മാറാന്‍ രജിഷ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നാണ് രജിഷയുടെ ജിമ്മിലെ പരിശീലകന്‍ പറയുന്നത്. എന്നാല്‍ മുടി മുറിയ്ക്കാന്‍ മാത്രമാണ് നടി വിസമ്മതിച്ചത്. ഒടുവില്‍ വിജയ് ബാബുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മുടി മുറിച്ചെങ്കിലും പിന്നീട് പൊട്ടിക്കരയുകയായിരുന്നത്രേ.

അങ്കമാലി ഡയറീസ്, ആട്, ആട് 2 എന്നീ ചിത്രങ്ങൾ നിർമിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ പത്താമത്തെ ചിത്രമാണ് ജൂൺ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rajisha vijayan june makeover video

Next Story
പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ്‌ സേതുപതി മാജിക്: ‘സീതാക്കാതി’seethakathi, seethakathi film, seethakathi movie, seethakathi movie release, seethakathi movie release date, seethakathi movie review, seethakathi vijay sethupathi, സീതാകാതി, സീതാകാതി റിലീസ്, വിജയ്‌ സേതുപതി, വിജയ്‌ സേതുപതി ചിത്രങ്ങള്‍, വിജയ്‌ സേതുപതി സിനിമകള്‍, തമിഴ് സിനിമ, പ്രണയ ചിത്രം, കാതലേ കാതലേ, കാതലേ കാതലേ വരികള്‍, കാതലേ കാതലേ കരോക്കെ, kathale kathale lyrics, kathale kathale karoke, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com