/indian-express-malayalam/media/media_files/uploads/2018/12/rajisha-featured.jpg)
'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെ 'എലി' എന്ന കഥാപാത്രമായി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും രജിഷ സ്വന്തമാക്കി. പിന്നീട് 'ജോര്‍ജേട്ടന്റെ പൂരം', 'ഒരു സിനിമാക്കാരന്‍' എന്നീ ചിത്രങ്ങളിലും രജിഷ അഭിനയിച്ചു. ഇപ്പോള്‍ നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന 'ജൂണ്‍' എന്ന ചിത്രത്തിലെ നായികയാകാന്‍ വമ്പന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ് രജിഷ.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍, നടന്‍ കൂടിയായ വിജയ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂണ്‍ എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം.
ചിത്രത്തില്‍ 17കാരിയാകാന്‍ വലിയ മേക്കോവറാണ് രജിഷ നടത്തിയിരിക്കുന്നത്. സ്ഥിരമായി ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് ശരീരം മെലിയിക്കുകയും, പല്ലില്‍ കമ്പിയിടുകയും, മുടി മുറിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട് ഇതിനായി താരം.
കഥാപാത്രമായി മാറാന്‍ രജിഷ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നാണ് രജിഷയുടെ ജിമ്മിലെ പരിശീലകന്‍ പറയുന്നത്. എന്നാല്‍ മുടി മുറിയ്ക്കാന്‍ മാത്രമാണ് നടി വിസമ്മതിച്ചത്. ഒടുവില്‍ വിജയ് ബാബുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മുടി മുറിച്ചെങ്കിലും പിന്നീട് പൊട്ടിക്കരയുകയായിരുന്നത്രേ.
അങ്കമാലി ഡയറീസ്, ആട്, ആട് 2 എന്നീ ചിത്രങ്ങൾ നിർമിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ പത്താമത്തെ ചിത്രമാണ് ജൂൺ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.