/indian-express-malayalam/media/media_files/uploads/2020/10/Rajisha-Vijayan.jpg)
ലോക്ക്ഡൗൺ കാലത്ത് നിരവധി താരങ്ങളാണ് ഗ്രീൻ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. തമിഴകത്തു നിന്നും വിജയ്, സൂര്യ, പ്രകാശ് രാജ്, തൃഷ, തെലുങ്ക് താരം മഹേഷ് ബാബു, നടി ശ്രുതി ഹാസൻ തുടങ്ങിയവരെല്ലാം ചലഞ്ച് ഏറ്റെടുക്കുകയും വീടുകളിൽ മരങ്ങൾ നടുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
മലയാളത്തിൽ നിന്നും നടി രജിഷ വിജയനും ഇപ്പോൾ ഗ്രീൻ ചലഞ്ച് ഏറ്റെടുക്കുകയാണ്. തന്റെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ ഒരു സപ്പോട്ട മരം നട്ടിരിക്കുകയാണ് താരം. സാധാരണ ചെടികൾക്കും പച്ചക്കറികൾക്കുമൊക്കെ ഇടം നൽകാറുള്ള ബാൽക്കണിയിൽ ഒരു സപ്പോട്ട മരം എങ്ങനെ വളർത്തിയെടുക്കാം എന്നത് ഒരു വെല്ലുവിളിയായി തന്നെ സ്വീകരിച്ചിരിക്കുകയാണ് താരം.
View this post on InstagramA post shared by Rajisha Vijayan (@rajishavijayan) on
'അനുരാഗ കരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിലൂടെ 'എലി' എന്ന കഥാപാത്രമായി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും രജിഷ സ്വന്തമാക്കിയിരുന്നു.കഴിഞ്ഞ വർഷം ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ് എന്നീ ചിത്രങ്ങളിലെല്ലാം തന്നെ ശ്രദ്ധേയമായ അഭിനയമാണ് രജിഷ കാഴ്ച വച്ചത്.
Read more: മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ല, ഞാനും ചെയ്തിട്ടുണ്ട്: രജിഷ വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.