/indian-express-malayalam/media/media_files/2025/11/15/rajisha-vijayan-2025-11-15-13-48-35.jpg)
രജിഷ വിജയൻ
മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് രജിഷ വിജയൻ. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാനപുരസ്കാരം കരസ്ഥമാക്കിയ നായിക. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് രജിഷ.
സോഷ്യൽ മീഡിയയിലും വളരെ സജീവമായ രജിഷ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട്. വൈറ്റ് സാരിയിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
"കാറ്റേ, എന്നെ ലോകത്തിൻ്റെ അറ്റത്തേക്ക് കൊണ്ടുപോകുക," എന്നാണ് ചിത്രങ്ങൾക്ക് രജിഷ ക്യാപ്ഷൻ നൽകിയത്.
'അനുരാഗ കരിക്കിൻ വെള്ളം' എന്ന മലയാള ചിത്രത്തിലൂടെയാണ് രജിഷ വിജയൻ്റെ അഭിനയത്തിലേയ്ക്കുള്ള അരങ്ങേറ്റം. 2016ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ഇതേ സിനിമക്ക് രജിഷ സ്വന്തമാക്കി.
2019ൽ റിലീസ് ചെയ്ത 'ജൂണി'ലെ ടൈറ്റിൽ റോളിലൂടെ രജിഷ ആരാധക മനസ്സിൽ ഇടംനേടി. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ധനുഷിൻ്റെ കൂടെ അഭിനയിച്ച 'കർണ്ണൻ', കാർത്തിയുടെ 'സർദാർ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും രജിഷയ്ക്ക് ആരാധകരെ നേടിക്കൊടുത്തു. ശരത് മന്ദവന സംവിധാനം ചെയ്യുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ തെലുങ്ക് സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം.
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ബൈസൺ' ആണ് രജിഷയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ ധ്രുവിന്റെ സഹോദരിയുടെ വേഷത്തിലാണ് രജിഷ എത്തിയത്.
Also Read: 'എന്നെ വളർത്തിയത് നിങ്ങളാണ്, വിമർശിക്കാനും അവകാശമുണ്ട്': പൃഥ്വിരാജ്
അടുത്തിടെ, വർക്കൗട്ടിലൂടെ ഗംഭീര മേക്കോവർ തന്നെ രജിഷ നടത്തിയിരുന്നു. 6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചത്.
"2024-ൽ ഖാലിദ് റഹ്മാന്റെ റഫറൻസിലാണ് രജിഷ എന്നെ കാണാൻ വന്നത്.പാർക്ക് വേ കൊച്ചിയിൽ വെച്ച് ഞാൻ ആദ്യമായി രജിഷയെ കാണുമ്പോൾ, അവർക്ക് ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. മുൻപു ഷൂട്ടിംഗിനിടെ സംഭവിച്ച ഒരു അപകടത്തെ തുടർന്ന് അവർക്ക് രണ്ട് ലിഗമെന്റ് ടിയർ ഉണ്ടായിരുന്നു. എന്നാൽ വരാനിരിക്കുന്ന സിനിമയ്ക്കായി (ഉടൻ പ്രഖ്യാപിക്കും) ഒരു മേക്കോവർ നടത്താൻ അവർ ദൃഢനിശ്ചയം ചെയ്തിരുന്നു."
"6 മാസത്തിനുള്ളിൽ, ആകെ 15 കിലോ കുറച്ചു. ക്രാഷ് ഡയറ്റുകളും മറ്റും നടത്തിയ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും പേശികൾ നഷ്ടപ്പെടുത്താതെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഞങ്ങൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഈ സമയത്ത് നിരവധി പരിക്കുകളോട് അവർ പൊരുതി, പക്ഷേ ഒരിക്കലും തളർന്നില്ല. അവരുടെ സമർപ്പണത്തെ ശരിക്കും അഭിനന്ദിക്കുന്നു, അവരുടെ വരാനിരിക്കുന്ന സിനിമകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു," എന്നാണ് രജിഷയുടെ ഫാറ്റ് ലോസ്സ് ട്രാൻസ്ഫൊർമേഷനെ കുറിച്ച് ട്രെയിനർ അലി ഷിഫാസ് പറഞ്ഞതിങ്ങനെ.
Also Read: എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാഴ്ച ഇതാണ്; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us