അത്തി വരദരാജ പെരുമാളിനെ തൊഴാൻ രജനീകാന്തും ഭാര്യയുമെത്തി. ഭക്തർക്കുള്ള ദർശനം കഴിഞ്ഞ് ക്ഷേത്രം അടക്കാൻ മൂന്നു ദിവസം കൂടി ബാക്കി നിൽക്കെയാണ് ദളപതിയുടെ ക്ഷേത്രസന്ദർശനം. ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിൽ ഒന്നായ നിൻദ്ര തിരുകോലം ദർശനത്തിനായാണ് കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ഒപ്പം രജനീകാന്ത് ക്ഷേത്രത്തിലെത്തിയത്

Rajanikanth, Rajnikanth, Rajinikanth, രജനീകാന്ത്, Lord Athi Varadar Darshan, Athi Varadar Darshan, important temples in coimbatore, Trisha, തൃഷ, Rajinikanth Athi Varadar temple photos, Indian express Malayalam, Durbar movie, Rajinikanth Durbar movie release

ഏറെ പ്രത്യേകതകൾ ഉള്ള കോയമ്പത്തൂരിലെ ക്ഷേത്രങ്ങളിലൊന്നാണ് അത്തി വരദരാജ ക്ഷേത്രം. 40 വർഷം കൂടുമ്പോൾ ഒരിക്കലാണ് ആതി വരദാർ പെരുമാളിനെ ദർശിക്കാൻ ഭക്തർക്ക് അവസരമുള്ളൂ. ആതി വരദാർ വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയതിനെ തുടർന്ന് ക്ഷേത്രത്തിൽ പുതിയ വിഗ്രഹം സ്ഥാപിക്കുകയും, ആതി വരദാർ വിഗ്രഹം ക്ഷേത്രക്കുളത്തിൽ സൂക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. 40 വർഷം കൂടുമ്പോൾ ഈ വിഗ്രഹം പുറത്തെടുത്ത് ഭക്തർക്ക് കാണാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്. നാലു പതിറ്റാണ്ടിനു ശേഷം 2019 ജൂലൈയിലാണ് വീണ്ടും ആദി വരദാർ ദർശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ വൻ തിരക്കാണ് ക്ഷേത്രത്തിൽ നേരിടുന്നത്.

തിരക്കു താരതമ്യേന കുറവുള്ള അർദ്ധരാത്രിസമയതത്താണ് രജനികാന്ത് ക്ഷേത്രദർശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം തൃഷയും ക്ഷേത്രത്തിലെത്തി സന്ദർശനം നടത്തിയിരുന്നു.

സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാറി’ൽ അഭിനയിച്ചുവരികയാണ് രജനീകാന്ത് ഇപ്പോൾ. ചിത്രത്തിൽ നയൻതാരയാണ് നായിക. എ ആർ മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദർബാർ’. അതേസമയം ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയൻതാരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലൻ’, ‘ശിവജി’ എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.

‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സർക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ദർബാർ’. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിർമ്മാതാക്കളും ലൈക പ്രൊഡക്ഷൻസ് ആയിരുന്നു. മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് നിർമ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷൻസ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോർക്കുന്നു എന്നതും യാദൃശ്ചികമാണ്.

ചിത്രത്തിൽ ഒരു പൊലീസുകാരനായിട്ടാണ് രജനീകാന്ത് എത്തുന്നതെന്നാണ് റിപ്പോർട്ട്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്, മുൻ ചിത്രം ‘പേട്ട’യുടെ സംഗീതമൊരുക്കിയതും അനിരുദ്ധായിരുന്നു.

Read more: രജനീകാന്തും നയൻതാരയും വീണ്ടുമൊന്നിക്കുന്നു; ‘ദർബാർ’ ഫസ്റ്റ് ലുക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook