ഡിസ്കവറി ചാനലിന്റെ ഏറ്റവും പുതിയ പരിപാടിയായ ഇൻറ്റു ദി വൈൽഡ് എന്ന പരിപാടിയിൽ ബിയർ ഗ്രിൽസിനൊപ്പം തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് ഷൂട്ട് പൂർത്തിയാക്കി. ഷോയിൽ പങ്കെടുത്തിതിന് പിന്നാലെയാണ് രജനികാന്ത് നന്ദിയും സ്നേഹവും അറിയിച്ച് രജനി രംഗത്തെത്തി. ‘ഒരുപാട് നന്ദി ബിയര്‍ ഗ്രില്‍സ് , മറക്കാനാവാത്ത അനുഭവങ്ങൾക്ക്..’ എന്നാണ് രജനി കുറിച്ചത്.

Read More: മെഹന്ദി ചടങ്ങുകൾ ആഘോഷമാക്കി ഭാമ; ചിത്രങ്ങൾ

തന്റെയും രജനീകാന്തിന്റെയും ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് പരിപാടിയെ കുറിച്ച് ബിയർ ഗ്രിൽസും കുറിച്ചു. “പ്രധാനമന്ത്രിയുമായുള്ള ഞങ്ങളുടെ എപ്പിസോഡ് ഒരു ടെലിവിഷൻ ചരിത്രമായിരുന്നു. അതിനു ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് എന്നോടൊപ്പം ചേരുന്നു.

കർണാടകയിലെ ബന്ദിപ്പൂർ വനത്തിലായിരുന്നു രജനികാന്തും ബിയർ ഗ്രിൽസും ഒന്നിച്ചുള്ള ഷൂട്ട് നടന്നത്. സെലിബ്രിറ്റികളുടെ അതിജീവന ശേഷികൂടിയാണ് ബിയർ ഗ്രിൽസ് പരീക്ഷിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

Read More: കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു, ലോകരാജ്യങ്ങൾക്ക് അതീവ ജാഗ്രത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസ്കവറി ചാനലിന്റെ ‘മാൻ വേഴ്സസ് വൈൽഡ്’ എന്ന പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ചിത്രീകരിച്ച എപ്പിസോഡിന്റെ ലൊക്കേഷൻ ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് പാർക്കായിരുന്നു.

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഒട്ടേറെ ഹോളിവുഡ് താരങ്ങളും ‘മാൻ വേഴ്സസ് വൈൽഡ്’ സീരീസിൽ ബെയറിനൊപ്പം ചേർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook