വിജയ് സേതുപതി- മാധവന്‍ കൂട്ടുകെട്ടിന്റെ വിക്രം വേദയെ പുകഴ്ത്തി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ചിത്രത്തിന്റെ സംവിധായകരും ദമ്പതികളുമായ പുഷ്കര്‍-ഗായത്രിയെയാണ് രജനികാന്ത് അഭിനന്ദനം അറിയിച്ചത്. നല്ല നിലവാരമുളള മാസ് ചിത്രമാണ് വിക്രം വേദയെന്ന് രജനി സംവിധായകരോട് പറഞ്ഞു.
ഇത് സംബന്ധിച്ച് പുഷ്കര്‍- ഗായത്രി തങ്ങളിടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൂപ്പര്‍സ്റ്റാറിന്റെ ഈ വാക്കുകള്‍ മറക്കില്ലെന്നും അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും പുഷ്കര്‍-ഗായത്രി വ്യക്തമാക്കി.
ജൂലൈ 21 റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുമ്പോഴാണ് സാക്ഷാല്‍ രജനി തന്നെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയത്. വിക്രമാദിത്യന്‍-വേതാളം കഥപറയല്‍ ശൈലിയില്‍ ഒരുക്കിയ ചിത്രം മികച്ചൊരു ത്രില്ലറാണ്. വേദ എന്ന ഗ്യാങ്സ്റ്ററിനെയാണ് വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സത്യസന്ധനായ പൊലീസുകാരനായാണ് മാധവന്‍ പ്രത്യക്ഷപ്പെടുന്നത്.
Read More : അതൊരു ജിന്നാണ് ബെഹന്‍! തമിഴില്‍ സേതുപതി വസന്തം
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ചിത്രം ബോക്സോഫീസുകളില്‍ മികച്ച നേട്ടം കൊയ്യുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് തന്നെ 17 കോടി നേടിയ വിക്രം വേദ ബാഹുബലിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് കയറുമെന്നാണ് പ്രവചനം. പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വിക്രം വേദയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്.