കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് 10 ഇയര്‍ ചാലഞ്ച് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നത്. തങ്ങളുടെ നിലവിലെ ഫോട്ടോയും 10 വര്‍ഷം മുമ്പുള്ള ഫോട്ടോയും പോസ്റ്റ് ചെയ്താണ് ചലഞ്ചിന്റെ ഭാഗമാകുന്നത്. തുടക്കം മുതലേ സിനിമാ താരങ്ങളും ഇതിന്റെ ഭാഗമാണ്.

ഏറ്റവും ഒടുവിലായി 10 ഇയര്‍ ചാലഞ്ചിന്റെ ഭാഗമായിരിക്കുന്നത് മറ്റാരുമല്ല, തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്താണ്. പക്ഷെ അദ്ദേഹമല്ല തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മകള്‍ സൗന്ദര്യ രജനികാന്താണ് തന്റെ പിതാവിന് വേണ്ടി ചാലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

ബാഷ, കബാലി, പേട്ട എന്നീ സിനിമകളിലെ ഫോട്ടോകളാണ് സൗന്ദര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ സിനിമ കഴിയുന്തോറും ഓരോ വര്‍ഷം കഴിയുന്തോറും തന്റെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായി വരികയാണ് എന്ന് സൗന്ദര്യ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങളിലാണ് രജനികാന്ത്. ജനുവരി 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആഗോളതല ബോക്‌സ് ഓഫീസ് കളക്ഷന്‍ 200 കോടിയിലേക്ക് അടുക്കുകയാണ്.

‘പ്രേക്ഷകര്‍ക്ക് പേട്ട ഇഷ്ടമായി എന്ന് ഞാന്‍ കേട്ടു. വളരെ സന്തോഷമുണ്ട്. ആരാധകരുടെ സന്തോഷമാണ് എന്റെ സന്തോഷം. എല്ലാ ക്രെഡിറ്റും കാര്‍ത്തിക് സുബ്ബരാജിനാണ്,’ എന്നാണ് പേട്ടയുടെ വിജയത്തെ കുറിച്ച് രജനി പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ