scorecardresearch

കര്‍ണാടകയില്‍ 'കാല' റിലീസ് ചെയ്യില്ല; രജനീകാന്ത് മാപ്പ് പറയണമെന്ന് തീവ്ര കന്നഡ സംഘടനകള്‍

ജൂണ്‍ ഏഴിനാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല റിലീസ് ചെയ്യുന്നത്. കബാലിയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്

ജൂണ്‍ ഏഴിനാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല റിലീസ് ചെയ്യുന്നത്. കബാലിയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കലക്കി, കാല; രജനി ചിത്രത്തിന്റെ ആദ്യ റിവ്യു

രജനീകാന്ത് ചിത്രം 'കാല'യ്ക്ക് തിരിച്ചടി. ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് വിതരണക്കാര്‍. കാവേരി വിഷയത്തില്‍ താരത്തിന്റെ നിലപാടിനോടുള്ള പ്രതിഷേധമായാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തില്ലെന്ന് വിതരണക്കാരും എക്‌സിബിറ്റേഴ്‌സും അറിയിച്ചത്.

Advertisment

'കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് നിയമിക്കുന്നതില്‍ രജനീകാന്ത് എടുത്ത നിലപാടുകളിലുള്ള കര്‍ണാടകയിലെ ജനങ്ങളുടെ പ്രതിഷേധത്തെ മാനിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കാല പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു,' കര്‍ണാടക ഫിലിം ചേംബഴ്‌സ് കൊമേഴ്‌സ് പ്രസിഡന്റ് സാ രാ ഗോവിന്ദു പറഞ്ഞു.

അതേസമയം, കന്നഡ സിനിമാ ലോകത്തിന് രജനീകാന്തിനോട് എതിര്‍പ്പില്ലെന്നും കാവേരി വിഷയത്തിലെ നിലപാടിനോടുള്ള പൊതുജനങ്ങളുടെ എതിര്‍പ്പ് മാനിച്ച് മാത്രമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവാണ് രജനിയുടെ സ്വന്തം നാട് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം, റിലീസ് ചെയ്യുന്നത് തടയണമെന്നും രജനീകാന്ത് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും പ്രോ-കന്നഡ സംഘടനകള്‍ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാടിന് അനുകൂലമായി നിലപാടെടുത്തതാണ് എതിര്‍പ്പിന് കാരണം.

Advertisment

ജൂണ്‍ ഏഴിനാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല റിലീസ് ചെയ്യുന്നത്. കബാലിയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റ ടീസറും ട്രെയിലറുമെല്ലാം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

Kaala Rajnikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: