scorecardresearch

മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ, ബോക്സോഫീസ് ഇളക്കി മറിച്ച് തലൈവര്‍

ജയിലറിനുശേഷം ചിരഞ്ജീവിയുടെ ഭോല ശങ്കർ, സണ്ണി ഡിയോളിന്റെ ഗദർ 2 എന്നിവയും തിയേറ്ററുകളിലെത്തി

ജയിലറിനുശേഷം ചിരഞ്ജീവിയുടെ ഭോല ശങ്കർ, സണ്ണി ഡിയോളിന്റെ ഗദർ 2 എന്നിവയും തിയേറ്ററുകളിലെത്തി

author-image
Entertainment Desk
New Update
Jailer |Jailer box office collection | Rajinikanth

Jailer box office collection Day 3

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'ജയിലർ' വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ, വെറും മൂന്ന് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 100 കോടിയിലധികം നേടിക്കഴിഞ്ഞു. ആദ്യ ദിനം തന്നെ ചിത്രം 48.35 കോടി നേടിയിരുന്നു.

Advertisment

തുടർന്ന്, രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 കോടിയും കളക്ഷൻ നേടിയതായി ട്രേഡ് പോർട്ടലായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ആകെ കളക്ഷൻ 109.10 കോടി രൂപയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം ശനിയാഴ്ച ഏകദേശം 83.70% ആളുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്.

ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ അഭിപ്രായത്തിൽ “യുഎസ്‌എയിൽ, ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 6:30 വരെ, ജയിലർ 900000 ഡോളർ കടന്നു. ഒരു മില്യൺ ഡോളർ ഇന്ന് സാധ്യമാണ്," യുഎസിൽ മൊത്തം 3.17 മില്യൺ ഡോളറാണ് ജയിലർ നേടിയതെന്ന് മുൻ ട്വീറ്റിൽ ബാല പങ്കുവച്ചിരുന്നു. ഓസ്‌ട്രേലിയയിൽ ജയിലർ ബോക്‌സ് ഓഫീസിൽ വിജയ് ചിത്രമായ മാസ്റ്ററിനേക്കാൾ മികച്ച പ്രകടനം നടത്തിയെന്നും ബാല പരാമർശിച്ചു.

ലൈഫ് ടൈം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിൽ വിജയ്‌യുടെ വാരിസു (1.14 മില്യൺ ഡോളർ), അജിത്തിന്റെ തുനിവ് ($880K) എന്നിവയെ അമേരിക്കയിൽ ജയിലർ മറികടന്നു. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം നിര്‍ണായക അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്റോഫ്, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, വിനായകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്ത് തിരിച്ചെത്തുന്ന ചിത്രമാണിത്. അണ്ണാത്തെ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.

Advertisment

ജയിലർ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞ് ചിരഞ്ജീവിയുടെ ഭോല ശങ്കർ, സണ്ണി ഡിയോളിന്റെ ഗദർ 2 എന്നിവയും തിയേറ്ററുകളിലെത്തി. ഭോല ശങ്കർ 20 കോടി രൂപയുമായി ആരംഭിച്ചു. ഗദർ 2 ആകട്ടെ 40 കോടി നേടി ശ്രദ്ധേയമായി.

Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: