പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടും രജനീകാന്തിന്റെ ‘2.0’ ബോക്സോഫീസിലെ ജൈത്രയാത്ര തുടരുകയാണ്. ലോകമെമ്പാടും നിന്നുമായി 700 കോടി രൂപ കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ‘2.0’യുടെ ഹിന്ദി പതിപ്പിന് 183.75 കോടി കളക്ഷന്‍ കിട്ടിയതായും പറയുന്നു. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ‘2.0’ ഏറ്റുമുട്ടാന്‍ പോകുന്നത് ഷാരൂഖ് ഖാന്റെ ‘സീറോ’, വരുണ്‍ തേജിന്റെ സ്പേസ് ഡ്രാമ ‘അന്തരീക്ഷം 9000 KMPH’, ധനുഷിന്റെ ‘മാരി 2’ എന്നീ ചിത്രങ്ങളോടാണ്‌. ഈ ചിത്രങ്ങള്‍ എല്ലാം വെള്ളിയാഴ്ച റിലീസ് ചെയ്യും.

ശങ്കര്‍ സംവിധാനം ചെയ്ത ‘യന്തിരന്‍’ എന്ന ചിത്രത്തിന്റെ സീക്വല്‍ ആണ് ‘2.0’. വസീഗരന്‍, ചിട്ടി, എന്നീ റോളുകളില്‍ രജനീകാന്ത് എത്തിയപ്പോള്‍ നായികയായി എത്തിയത് എമി ജാക്സണ്‍, വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാര്‍.

 

Read in English Logo Indian Express

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ