അടുത്തിടെ ബ്രെയിൻ സർജറിയ്ക്ക് വിധേയനായ സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തി. ഞായറാഴ്ച രാത്രിയോടെയാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ തിരികെയെത്തിയ സന്തോഷം ട്വിറ്ററിലൂടെയാണ് താരം ആരാധകരുമായി പങ്കുവച്ചത്.
ഒക്ടോബർ 28 വ്യാഴാഴ്ച വൈകുന്നേരമാണ് രജനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷനും’ (CAR) താരത്തെ വിധേയനാക്കിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ താരത്തെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
അതേസമയം, താരത്തിന്റെ പുതിയ ചിത്രം ‘അണ്ണാതെ’ ദീപാവലി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനരംഗവുമൊക്കെ ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
അടുത്തിടെ, ദേശീയ പുരസ്കാര പ്രഖ്യാനവേളയിൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും രജനീകാന്ത് ഏറ്റുവാങ്ങി. ഇതിനായി ഡൽഹിയിൽ എത്തിയ താരം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിച്ചിരുന്നു.
Also Read: ഫാൽക്കെ ഏറ്റുവാങ്ങി രജനി, മികച്ച നടനായി ധനുഷ്, ‘തലൈവർ’ കുടുംബത്തിന് അഭിമാന നിമിഷം