ഹെൽത്ത് മുഖ്യം തലൈവ; രജനിയുടെ തീരുമാനത്തെ പിന്തുണച്ച് സഹപ്രവർത്തകർ

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച രജനികാന്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് സഹപ്രവർത്തകർ

rajinikanth, rajinikanth latest news, rajinikanth news, rajinikanth politics, rajinikanth political party, rajinikanth political party news, rajinikanth political entry, rajinikanth letter, actor rajinikanth, rajinikanth health condition, rajinikanth health condition news, rajinikanth health latest update

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്തിന്റെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. ചൊവ്വാഴ്ച ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത് ചെന്നൈയിലെ വീട്ടിലെത്തിയ രജനികാന്ത് ഇന്നാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഡിസംബർ 31ന് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഇരിക്കുകയായിരുന്നു അദ്ദേഹം. അതിനിടയിലാണ് ഈ പ്രഖ്യാപനം.

2021 ൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറഞ്ഞശേഷം ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത് തന്നെ വേദനിപ്പിക്കുന്ന ഒന്നാണെന്നും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് മൂന്ന് പേജുള്ള പ്രസ്താവനയിൽ രജനികാന്ത്. അനാരോഗ്യവും കോവിഡ് കാലത്തെ സാഹചര്യവും കണക്കിലെടുത്താണ് തന്റെ തീരുമാനമെന്നും താരം പറയുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന രജനീകാന്തിനെ രക്തസമ്മർദ്ദത്തിലെ വ്യതിയാനം മൂലം മൂന്നുദിവസം മുൻപ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രജനികാന്ത് തീരുമാനം അറിയിച്ചതിനു പിന്നാലെ പിന്തുണച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്, നദിയ മൊയ്തു എന്നിവരും രംഗത്തു വന്നു. “തലൈവ … ദയവായി തെറ്റായി എടുക്കരുത് … ചിലപ്പോൾ നിങ്ങളെപ്പോലുള്ള ഒരു നല്ല രാഷ്ട്രീയ നേതാവിനെ ഞങ്ങൾ അർഹിക്കുന്നുണ്ടാവില്ല. തലൈവ, നിങ്ങളാണ് ഞങ്ങൾക്ക് മുഖ്യം. ശ്രദ്ധിക്കൂ, എല്ലായ്പ്പോഴും ഞങ്ങൾ ഞങ്ങളുടെ തലൈവരെ സ്നേഹിക്കുന്നു,” എന്നാണ് കാർത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്യുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rajinikanth says will neither enter politics nor launch political party

The moderation of comments is automated and not cleared manually by malayalam.indianexpress.com