Latest News

ആവേശത്തിരയിൽ തലൈവർ ചിത്രം ‘പേട്ട’ തിയേറ്ററുകളിൽ

നൂറുശതമാനം എന്റർടെയിൻമെന്റായ രീതിയിൽ ഒരുക്കിയ ‘പേട്ട’ രജനീകാന്തിന്റെ ‘ബാഷ’യെ ഓർമ്മിപ്പിക്കുന്നു എന്നാണ് ആരാധകരുടെ ആദ്യഘട്ടപ്രതികരണം

petta, petta review, petta movie review, petta film review, review petta, petta rajinikanth, rajinikanth petta, petta review rajinikanth, petta movie, petta film, rajnikanth, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Petta movie review and release LIVE UPDATES: തലൈവർ ചിത്രം ‘പേട്ട’യ്ക്ക് വൻവരവേൽപ്പു നൽകി സ്വീകരിക്കുകയാണ് സ്റ്റൈൽമന്നന്റെ ആരാധകൻ. ‘2.0’ന്റെ വിജയത്തിനു ശേഷം തിയേറ്ററുകളിലെത്തിയ രജനീകാന്ത് ചിത്രമെന്ന രീതിയിൽ ഏറെ നാളായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന രജനീചിത്രം കൂടിയാണ് ‘പേട്ട’. ഇന്ന് രാവിലെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പടക്കം പൊട്ടിച്ചും ആർത്തുല്ലസിച്ചുമൊക്കെയാണ് ആരാധകർ തലൈവർ ചിത്രത്തിന് വരവേൽപ്പു നൽകിയിരിക്കുന്നത്.

നൂറുശതമാനം എന്റർടെയിൻമെന്റായ രീതിയിൽ ഒരുക്കിയ രജനീകാന്ത് ചിത്രമാണ് ‘പേട്ട’ എന്നാണ് ചിത്രത്തിന് ആദ്യം കിട്ടുന്ന പ്രതികരണം. രജനീകാന്തിന്റെ ‘ബാഷ’യെ ഓർമ്മിപ്പിക്കുന്നു ‘പേട്ട’ എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Read more: സ്റ്റൈലിഷ് ലുക്കിൽ രജനീകാന്ത്, കൊലച്ചിരിയുമായി വിജയ് സേതുപതി; ‘പേട്ട’ ട്രെയിലർ

കാർത്തിക് ശുഭരാജ് സംവിധാനം ചെയ്ത ‘പേട്ട’യിൽ വിജയ് സേതുപതി, സിമ്രാൻ, തൃഷ, നവാസുദ്ദീൻ സിദ്ദീഖി, ബോബി സിൻഹ തുടങ്ങി വൻതാരനിര തന്നെയുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധായകൻ. ‘കബാലി’, ‘കാല’ എന്നിവയിൽ നിന്നും വ്യത്യസ്തമായി ഒരു ടിപ്പിക്കൽ രജനീകാന്ത് ചിത്രം എന്ന രീതിയിലാണ് ‘പേട്ട’ അണിയിച്ചൊരുക്കിയിരിക്കുന്നത്. 24 വർഷങ്ങൾക്കു ശേഷം പൊങ്കൽ ദിനത്തിൽ റിലീസ് ആവുന്ന രജനീകാന്ത് ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’യ്ക്കുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rajinikanth petta movie review and release live updates malayalam

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com