/indian-express-malayalam/media/media_files/2025/12/19/rajinikanth-net-worth-luxurious-house-expensive-cars-assets-2025-12-19-17-31-14.jpg)
/indian-express-malayalam/media/media_files/2025/12/12/rajanikanth-lost-first-love-2025-12-12-10-12-34.jpg)
അടുത്തിടെയാണ് രജനീകാന്ത് തന്റെ 74-ാം ജന്മദിനം ആഘോഷിച്ചത്. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ ലോകത്ത് തന്റെ അപ്രമാദിത്യം തുടരുന്ന താരമാണ് രജനീകാന്ത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് രജനീകാന്ത് ഇന്ന്. ബസ് കണ്ടക്ടറിൽ നിന്നും ലോകമറിയുന്ന സൂപ്പർസ്റ്റാറിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച സിനിമാക്കഥയെയും വെല്ലുന്നതാണ്.
/indian-express-malayalam/media/media_files/FdPlc6W0GiUP3872QXrF.jpg)
വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം രജനികാന്തിന്റെ ആകെ ആസ്തി ഏകദേശം 430 കോടി രൂപയാണ്. ഫോബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് അദ്ദേഹം. ഒരു സിനിമയ്ക്കായി 125 കോടി മുതൽ 270 കോടി രൂപ വരെയാണ് രജനി ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/2025/12/19/rajinikanth-house-2025-12-19-17-22-23.jpg)
ചെന്നൈയിലെ അതിസമ്പന്നമായ പോയസ് ഗാർഡനിലാണ് രജനികാന്തിന്റെ താമസം. 2023-ലെ കണക്കനുസരിച്ച് ഏകദേശം 35 കോടി രൂപയാണ് ഈ വീടിന്റെ വിപണി മൂല്യം. ഇതുകൂടാതെ ചെന്നൈയിൽ തന്നെ വലിയൊരു കല്യാണമണ്ഡപവും (രാഘവേന്ദ്ര മണ്ഡപം) അദ്ദേഹത്തിനുണ്ട്. ആയിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇതിന് ഏകദേശം 20 കോടി രൂപ വിലമതിക്കുന്നു.
/indian-express-malayalam/media/media_files/2025/12/19/rajanikanth-cars-2025-12-19-17-23-47.jpg)
സാധാരണ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും വാഹനങ്ങളുടെ കാര്യത്തിൽ രജനി വിട്ടുവീഴ്ച ചെയ്യാറില്ല. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
/indian-express-malayalam/media/media_files/2025/12/19/rajanikanth-cars-2-2025-12-19-17-25-48.jpg)
10 കോടി വില വരുന്ന റോൾസ് റോയ്സ് ഗോസ്റ്റ്, 16.5 കോടി വില വരുന്ന റോൾസ് റോയ്സ് ഫാന്റം, 3.10 കോടിയുടെ ലംബോർഗിനി ഉറൂസ്, 22 കോടിയുടെബെന്റ്ലി ലൂമിനസ്, 2.55 കോടിയുടെ മെഴ്സിഡസ് ബെൻസ് ജി-വാഗൺ, 1.77 കോടിയുടെ ബിഎംഡബ്ല്യു X5 എന്നിങ്ങനെ വലിയൊരു വാഹനശേഖരം തന്നെയുണ്ട്.
/indian-express-malayalam/media/media_files/2025/12/19/rajanikanth-cars-1-2025-12-19-17-26-07.jpg)
ഇവ കൂടാതെ ടൊയോട്ട ഇന്നോവ, ഹോണ്ട സിവിക് എന്നിവയും വിന്റേജ് കാറുകളായ പ്രീമിയർ പദ്മിനി, അംബാസഡർ എന്നിവയും താരത്തിന്റെ ഗ്യാരേജിലുണ്ട്.
/indian-express-malayalam/media/media_files/2025/12/19/rajanikanth-1-2025-12-19-17-26-52.jpg)
1950-ൽ ബാംഗ്ലൂരിലെ ഒരു മറാത്തി കുടുംബത്തിൽ ശിവജി റാവു ഗെയ്ക്വാദ് എന്ന പേരിൽ ജനിച്ച അദ്ദേഹം, സിനിമയിൽ എത്തുന്നതിന് മുമ്പ് കൂലിപ്പണിക്കാരനായും ബസ് കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്. 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ്വ രാഗങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് രജനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us