സ്റ്റൈൽ മന്നന്റെ വീട്ടിൽ ഒരതിഥിയെത്തി. മലേഷ്യൻ പ്രധാനമന്ത്രിയായ നജീബ് റസാഖായിരുന്നു ആയിരുന്നു ആ അപ്രതീക്ഷിത അതിഥി. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് മലേഷ്യൻ പ്രധാനമന്ത്രി രജനീകാന്തിനെ കാണാനെത്തിയത്. തിരക്കുകൾക്കിടയിലും രജനീയുടെ വീട്ടിലെത്തിയായിരുന്നു മലേഷ്യൻ പ്രധാനമന്ത്രി അദ്ദേഹത്തെ കണ്ടത്. സൂപ്പർ താരത്തെ കാണാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

തമിഴ് സൂപ്പർതാരത്തിന്റെ വസതിയിൽ വച്ച് വളരെ സൗഹാർദപരമായ ഒരു കൂടിക്കാഴ്ച നടത്തി. ആർക്കാണ് ഈ സൂപ്പർതാരത്തെ അറിയാത്തത്. അദ്ദേഹത്തെ കാണാനായതിൽ സന്തോഷമുണ്ട്- നജീബ് റസാഖ് ട്വിറ്ററിൽ കുറിച്ചു.

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതായിരുന്നു സൂപ്പർ താരവും മലേഷ്യൻ പ്രധാനമന്ത്രിയും തമ്മിലുളള കൂടിക്കാഴ്ചയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

“വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് മലേഷ്യൻ പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് അവർ എത്തിയതിൽ നന്ദിയും സന്തോഷവുമുണ്ട്. മലേഷ്യയിൽ ഷൂട്ടിങ്ങിന് പോയപ്പോൾ അദ്ദേഹം തിരക്കിനായതിനാൽ കാണാൻ സാധിച്ചിരുന്നില്ല” എന്ന് രജനീകാന്ത് നജീബ് റസാഖിന്റെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ മലേഷ്യന പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നറിയിച്ചുളള ചിത്രവും രജനീകാന്ത് ട്വിറ്ററിൽ പങ്ക്‌വച്ചിട്ടുണ്ട്.

തമിഴകത്തിന്റെ സ്റ്റൈൽമന്നൻ രജനീകാന്തിന് വിദേശ രാജ്യങ്ങളിലും ആരാധകർ ഏറെയാണ്. വൻ വരവേൽപാണ് ഇവിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കാറ്.അതിൽ മലേഷ്യക്കാരുടെ കാര്യം പ്രത്യേകം പറയേണ്ടതാണ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രജനീകാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം കബാലിയുടെ കുറേ ഭാഗങ്ങൾ ചിത്രീകരിച്ചതും മലേഷ്യയിൽ വെച്ചായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ