സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രം ‘കാലാ കരികാലൻ’ വീണ്ടും വിവാദത്തിൽ. ചിത്രത്തിന്റെ ടൈറ്റിൽ മോഷ്ടിച്ചതാണെന്നാരോപിച്ച് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുകയാണ്. അസിസ്റ്റന്റ് ഡയറക്ടറെന്നു അവകാശപ്പെടെുന്ന കെ.രാജശേഖരൻ എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്. രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാൻ പദ്ധതിയിട്ടിരുന്ന തന്റെ സ്വപ്ന സിനിമയ്ക്ക് നൽകാൻ ഉദ്ദേശിച്ചിരുന്ന പേരാണ് ‘കാലാ കരികാലൻ’. ഇപ്പോഴത്തെ രജനീ ചിത്രം ‘കാലാ’ അനൗൺസ് ചെയ്യുന്നതിനു ഒരു ദശാബ്ദം മുൻപേ ഈ പേര് താൻ നിശ്ചയിച്ചിരുന്നതാണെന്നും രാജശേഖരൻ പരാതിയിൽ പറയുന്നു.

Read More: കാലാ കരികാലനിലെ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മാസ് ലുക്ക്

ഒരിക്കൽ രജനീകാന്തിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു കഥയെക്കുറിച്ച് പറഞ്ഞിരുന്നു. തന്നോടൊപ്പം രജനീ ചിത്രമെടുക്കുകയും കഥയെക്കുറിച്ച് പിന്നൊരിക്കൽ ചർച്ച ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. കരികാലൻ രാജാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രമായതിനാലാണ് കരികാലൻ എന്ന പേര് നൽകിയത്. ജിഎസ്ആർ വിൻമീൻ ക്രിയേഷൻസിന്റെ ബാനറിൽ കരികാലൻ എന്ന സിനിമ ചെയ്യാൻ പോകുന്നതായി 1996 ൽ നടന്ന ഒരു ചടങ്ങിൽ അറിയിച്ചിരുന്നു. 2011 ൽ ചിയാൻ വിക്രമിനെ കന്ദ്ര കഥാപാത്രമാക്കി ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ തുടങ്ങി. സിൽവർ ലൈൻ ഫാക്ടറിയായിരുന്നു ചിത്രത്തിന്റെ നിർമാതാക്കൾ. എന്നാൽ ചില നിയമപരമായ പ്രശ്നങ്ങളാൽ സിനിമയുടെ ജോലികൾ നിർത്തിവയ്ക്കേണ്ടി വന്നുവെന്നും പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാതാക്കളായ ധനുഷും പാ.രഞ്ജിത്തും ചേർന്ന് തന്റെ ചിത്രത്തിന്റെ ടൈറ്റിൽ മോഷ്ടിക്കുകയായിരുന്നു. തന്റെ സ്വപ്ന സിനിമയുടെ പേര് നഷ്ടമായത് തന്നെ ഏറെ ദുഃഖത്തിലാക്കി. തന്റെ ചിത്രത്തിന്റെ പേര് മോഷ്ടിച്ചതിൽ നിർമാതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: രജനീകാന്തിന്റെ ‘കാല’യുടെ ചിത്രീകരണം മുംബൈയിൽ;ചിത്രങ്ങൾ കാണാം

അതേസമയം, വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെ തയാറായിട്ടില്ല. രജനീകാന്ത് നായകനായെത്തുന്ന കാലാ കരികാലയുടെ മുംബൈയിൽ ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ ചെന്നൈയിലെ ഷൂട്ടിങ്ങിനുളള ഒരുക്കത്തിലാണ് ടീം. കബാലിയ്‌ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലൻ. ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ രജനീകാന്ത് എത്തുന്നതെന്നാണ് സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ