Kaala Movie: ആരാധകർ കാത്തുകാത്തിരുന്ന രജനീകാന്ത് ചിത്രം കാല തിയേറ്ററുകളിലെത്തി. ആദ്യ ഷോ കാണാൻ പുലർച്ചെ തന്നെ തിയേറ്ററുകളിൽ ആരാധകരുടെ നീണ്ട ക്യൂവായിരുന്നു. വലിയ വരവേൽപാണ് രജനി ആരാധകർ ചിത്രത്തിന് നൽകിയത്.
ചിത്രം തിയേറ്ററുകളിലെത്തിയതിനുപിന്നാലെ ചിത്രത്തിന്റെ വ്യാജൻ തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് പുറത്തുവിട്ടു. സിനിമയുടെ എച്ച്ക്യു, എച്ച്ഡി പ്രിന്റുകൾ തമിഴ് റോക്കേഴ്സ് അവരുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പുലർച്ചെ 5.28 ഓടെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തതായാണ് വിവരം.
അതേസമയം, തമിഴ് റോക്കേഴ്സിന്റെ പ്രവൃത്തിക്കെതിരെ രജനി ആരാധകർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകത്താകമാനമുളള ആയിരക്കണക്കിന് രജനി ആരാധകരുടെ സന്തോഷത്തെയാണ് തമിഴ് റോക്കേഴ്സ് തച്ചുടച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം.
Kaala Movie Release Live Updates: പ്രേക്ഷക മനസ്സുകള്‍ കീഴടക്കി സൗദി അറേബ്യയിലേക്കും
അതിനിടെ, തിയേറ്ററിനകത്തിരുന്ന് സിനിമ ലൈവായി കാണിച്ച ഏതാനും പേരെയും പിടികൂടിയിട്ടുണ്ട്. സിംഗപ്പൂരിൽനിന്നും ലൈവായി സിനിമ കാണിച്ച ഒരാൾക്കെതിരെ നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാലിന്റെ തക്ക സമയത്തെ ഇടപെടൽ മൂലം അറസ്റ്റ് ചെയ്തു.
On the job @Dhananjayang sir. He has been arrested. Took it from Cathay Singapore.
— Vishal (@VishalKOfficial) June 6, 2018
തമിഴ് റോക്കേഴ്സിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് രജനി ആരാധകർ കാല സിനിമയുടെ നിർമ്മാതാവ് ധനുഷിനോടും വിശാലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.