യാത്രയിൽ കൂട്ടായവർക്ക് നന്ദി; ഫാൽക്കെ പുരസ്കാര നിറവിൽ രജനികാന്ത്

ഇന്ത്യൻ സിനിമയിലെ പ​രമോന്നത ബഹുമതിയായ​ ദാദ സാഹിബ്​​ ഫാൽക്കെ പുരസ്കാരമാണ് രജിനീകാന്തിനെ തേടിയെത്തിയത്

rajinikanth, rajinikanth dadasaheb phalke award, rajinikanth latest, rajinikanth news, iemalayalam

ഇന്ത്യൻ സിനിമയുടെ അഭിമാനതാരം രജിനീകാന്തിനെ തേടി പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം എത്തിയ സന്തോഷത്തിലാണ് സിനിമാലോകം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് സിനിമാമേഖലയിലെ ഏറ്റവും പരമോന്നത പുരസ്‌കാരമായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരത്തിന് രജനീകാന്ത് അര്‍ഹനായതായി അറിയിച്ചത്. ഇപ്പോഴിതാ, തന്നെ തേടിയെത്തിയ പരമോന്നത ബഹുമതിയ്ക്ക് സർക്കാരിന് നന്ദി പറയുകയാണ് താരം.

“സർക്കാരിനും പ്രിയപ്പെട്ട നരേന്ദ്രമോദിജിയ്ക്കും പ്രകാശ് ജാവേദ്ക്കറിനും ജൂറി അംഗങ്ങൾക്കും നന്ദി. എന്റെ യാത്രയിൽ എനിക്ക് കൂട്ടായിരുന്നവർക്ക് ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു. ദൈവത്തിനും നന്ദി,” രജിനീകാന്ത് കുറിക്കുന്നു.

Read more: സിനിമയിൽ രജനീകാന്തിന്റെ 44 വർഷങ്ങൾ; ചില ചിത്രങ്ങളിലൂടെ

“ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ മികച്ചനടന്മാരില്‍ ഒരാളായ ഇതിഹാസതാരം രജനീകാന്തിന് 2019ലെ 51-ാം ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നല്‍കുന്നത് സന്തോഷത്തോടു കൂടി നിങ്ങളെ അറിയിക്കുകയാണ്. നല്ലൊരു നടനും നിര്‍മാതാവും തിരക്കഥാകൃത്തും ഉള്‍പ്പെടെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം നല്‍കുന്നത്.” ആശാ ഭോസ്‌ലെ, മോഹൻലാൽ, സുഭാഷ് ഗായ്, ബിശ്വജിത് ചാറ്റർജി, ശങ്കർ മഹാദേവൻ എന്നിവരടങ്ങുന്ന ജൂറിക്ക് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു.

തെന്നിന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന 12-ാമത്തെയാളാണ് രജനീകാന്ത്. ഇതിഹാസ താരങ്ങളായ ഡോ .രാജ്കുമാർ, അക്കിനേനി നാഗേശ്വർ റാവു, കെ.ബാലചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ മുമ്പ് ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയിട്ടുണ്ട്. രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നൽകി മുമ്പ് രജനീകാന്തിനെ ആദരിച്ചിട്ടുമുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rajinikanth honoured with dadasaheb phalke award

Next Story
Anugraheethan Antony, Aarkkariyam, Irul Release & Review Highlights: മൂന്നു പുതിയ മലയാള ചിത്രങ്ങൾ കൂടി ഇന്ന് പ്രേക്ഷകരിലേക്ക്Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, Aarkkariyam review, Aarkkariyam movie review, Aarkkariyam rating, Aarkkariyam watch online, Aarkkariyam full movie download, Aarkkariyam tamilrockers, Aarkkariyam telegram, malayalam movies telegram, Irul Review, Irul Rating, Irul Movie watch online, Irul movie rating, irul netflix, irul movie telegram, irul full movie download, irul telegram, irul tamilrockers, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com