scorecardresearch
Latest News

വന്ന വഴി മറക്കാത്ത ‘തലൈവര്‍’; ആദ്യത്തെ ബ്രേക്ക്‌ നല്‍കിയ നിർമ്മാതാവിന് ഒരു കോടിയുടെ വീട് സമ്മാനിച്ചു

സ്വന്തമായി ഒരു വീടു പോലുമില്ലാതെ, ദുരിതത്തില്‍ ആയിരുന്ന കലൈജ്ഞാനത്തിന്റെ അവസ്ഥ നടൻ ശിവകുമാറിൽ നിന്നറിഞ്ഞതിനു പിറകെയായിരുന്നു രജനീകാന്ത് വീട് വാങ്ങി നൽകിയത്

വന്ന വഴി മറക്കാത്ത ‘തലൈവര്‍’; ആദ്യത്തെ ബ്രേക്ക്‌ നല്‍കിയ നിർമ്മാതാവിന് ഒരു കോടിയുടെ വീട് സമ്മാനിച്ചു

താനാദ്യമായി നായകനായ ‘ഭൈരവി’യെന്ന ചിത്രത്തിന്റെ നിർമ്മാതാവിന് ഒരു കോടിയുടെ വീട് സമ്മാനിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. സ്വന്തമായി ഒരു വീടു പോലുമില്ലാതെ, ദുരിതത്തില്‍ ആയിരുന്ന കലൈജ്ഞാനത്തിന്റെ അവസ്ഥ നടൻ ശിവകുമാറിൽ നിന്നറിഞ്ഞതിനു പിറകെയായിരുന്നു രജനീകാന്ത് വീട് വാങ്ങി നൽകിയത്.

1975 ൽ കെ. ബാലചന്ദറിന്റെ ‘അപൂർവ്വരാഗങ്ങൾ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച രജനികാന്തിന്റെ ആദ്യ സോളോ നായക ചിത്രമായിരുന്നു എം. ഭാസ്കർ സംവിധാനം ചെയ്ത ‘ഭൈരവി’. ‘ഭൈരവി’യോടെയാണ് രജനികാന്തിന് സൂപ്പർസ്റ്റാർ പരിവേഷം ലഭിച്ചു തുടങ്ങിയത്. ‘ഭൈരവി’യുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു. ‘തങ്കത്തിലെ വൈരം’, ‘മിരുതംഗ ചക്രവർത്തി’, ‘ഇലഞ്ചോഡിഗള്‍’, ‘കാതൽ പടുത്തും പാട്’, ‘അൻപൈ തേടി’ തുടങ്ങിയ ചിത്രങ്ങളുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദർബാർ’ ആണ് ഇനി റിലീസ് ചെയ്യാനുള്ള രജനികാന്ത് ചിത്രം. ഏ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. 25 വര്‍ഷത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനികാന്തായിരുന്നു ഫസ്റ്റ്‌ലുക്ക്. രജനികാന്തും എ.ആര്‍ മുരുഗദോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.

ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.

Nayanthara, നയൻതാര, Rajanikanth, രജനികാന്ത്, AR Murgadoss, മുരുഗദോസ്, Cricket, ക്രിക്കറ്റ്, Photos, ചിത്രങ്ങൾ, Tamil Movie, തമിഴ് ചിത്രം, Darbar, ദർബാർ, Shoot, ചിത്രീകരണം, iemalayalam, ഐഇ മലയാളം

‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിര്‍മ്മിക്കുന്നത്. മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നു എന്നതും യാദൃശ്ചികമാണ്.

Read more: ക്രിക്കറ്റ് കളിച്ച് രജനികാന്തും നയൻതാരയും; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajinikanth gifts house worth rs 1 crore to bairavi film producer kalaignanam