മലയാളത്തിന് മമ്മൂട്ടി-മോഹൻലാൽ ദ്വന്ദ്വങ്ങൾ പോലെയാണ് തമിഴകത്തിന് രജനീകാന്തും കമൽഹാസനും. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ, പകരം വെയ്ക്കാനാവാത്ത അഭിനയമികവിന്റെ ആൾരൂപങ്ങൾ. അഭിനയശൈലിയിൽ തന്റേതായ കയ്യൊപ്പ് ഉണ്ടാക്കിയെടുത്ത നടന്മാർ. തനിക്കേറ്റവും പ്രിയപ്പെട്ട കമൽഹാസൻ ചിത്രത്തെ കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കമൽഹാസന്റെ 65-ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിദിന ആഘോഷപരിപാടിയ്ക്ക് ഇടയിലായിരുന്നു രജനീകാന്തിന്റെ തുറന്നുപറച്ചിൽ. കമൽ ചിത്രങ്ങളിൽ തന്റെ ഫേവറേറ്റ് ‘അപൂർവ്വ സഹോദരങ്ങൾ’ ആണെന്നായിരുന്നു രജനീകാന്തിന്റെ വാക്കുകൾ. കമലിന്റെ ‘ഹേ റാം’, ‘തേവർ മകൻ’ എന്നിവയും തനിക്കേറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണെന്ന് രജനീകാന്ത് കൂട്ടിച്ചേർത്തു.

Apoorva Sagotharargal, Rajinkanth and Kamal Haasan, രജനീകാന്ത്, രജിനികാന്ത്, കമൽഹാസൻ, Rajinikanth, Kamal Haasan, Rajini and Kamal, Kamal Haasan birthday event, Kamal Haasan birthday celebrations, Rajinikanth latest, Kamal Haasan latest

‘ഹേ റാം’ മുപ്പതു തവണയെങ്കിലും താൻ കണ്ടിട്ടുണ്ടാകുമെന്നും രജനികാന്ത് പറഞ്ഞു. ” ഞാൻ ധാരാളം സിനിമകൾ കാണുന്ന ആളല്ല, എന്നാൽ ‘ഗോഡ്‌ഫാദർ’ (1972), ‘തിരുവിലൈയാടൽ’ (1965), ‘ഹേ റാം’ (2000) എന്നീ ചിത്രങ്ങൾ എന്റെ ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്ന ചിത്രങ്ങളാണ്. ‘അപൂർവ്വ സഹോദരങ്ങൾ’ (1989) ആണ് എനിക്കേറ്റവും പ്രിയപ്പെട്ട കമൽഹാസൻ ചിത്രം. ആ സിനിമ കണ്ടതിനു ശേഷം അർദ്ധരാത്രി ഞാനദ്ദേഹത്തെ അഭിനന്ദിക്കാനായി വീട്ടിൽ പോയി. അതുപോലെ, ‘തേവർ മകൻ’ (1992) ആണ് കാലാതീതമായ മറ്റൊരു ക്ലാസിക് ചിത്രം,” രജനീകാന്ത് പറഞ്ഞു.

കമൽഹാസന്റെ 65-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇതിഹാസ സംവിധായകനായ കെ ബാലചന്ദറിന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു. അൽവാർപേട്ടിലെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ഓഫീസ് പരിസരത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങിൽ സംസാരിക്കവേ ഒരു നടനെന്ന നിലയിൽ ബാലചന്ദർ എന്ന സംവിധാകൻ തന്റെ വളർച്ചയിൽ എത്രത്തോളം പങ്കുവഹിച്ചുവെന്നതിനെ കുറിച്ചും രജനീകാന്ത് സംസാരിച്ചു.

“ഞാൻ തമിഴ് പഠിക്കണമെന്ന് കെ ബി സാർ നിർബന്ധിച്ചു. അദ്ദേഹത്തിന് എന്നോട് കരുതൽ ഉണ്ടായിരുന്നുവെങ്കിലും, കമൽ ഹാസനുമായി അടുപ്പക്കൂടുതൽ ഉണ്ടായിരുന്നതായി എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അവർക്കിടയിൽ ഏറെ പ്രത്യേകതകളുള്ള ഒരു ബോണ്ടിംഗ് ഉണ്ടായിരുന്നു,” രജനീകാന്ത് പറഞ്ഞു.

Read more: കമൽ ഹാസനെ അതിശയിപ്പിച്ച ആ പ്രിയ നടനും ‘മൂത്തോനി’ലുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook