scorecardresearch
Latest News

രജനിയോട് കടുത്ത ആരാധന, ‘പേട്ട’ റിലീസ് ചെയ്ത തിയേറ്ററിൽവച്ച് വിവാഹിതരായി

പേട്ട കാണാനായി തിയേറ്ററിൽ എത്തിയ ആരാധകർക്ക് സദ്യയും ഒരുക്കിയിരുന്നു

rajinikanth, petta, ie malayalam, രജനീകാന്ത്, പേട്ട, ഐഇ മലയാളം

ചെന്നൈ: രജനീകാന്തിനോടുള്ള ആരാധനയിൽ വിവാഹം തിയേറ്ററിലാക്കി ദമ്പതികൾ. രജനീകാന്ത് ചിത്രമായ പേട്ട റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയേറ്ററാണ് ഇന്നൊരു വിവാഹ വേദി കൂടിയായത്. രജനിയുടെ കടുത്ത ആരാധകരായ അൻപരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വച്ച് വിവാഹിതരായത്.

Petta Quick Review: തലൈവരുടെ തിരിച്ചു വരവ്

രജനിയോടുള്ള അമിതമായ ആരാധന മൂലമാണ് പേട്ട റിലീസ് ചെയ്ത തിയേറ്ററിൽവച്ചുതന്നെ വിവാഹം നടത്തിയതെന്നാണ് വിവരം. പേട്ട കാണാനായി തിയേറ്ററിൽ എത്തിയ ആരാധകർക്ക് സദ്യയും ഒരുക്കിയിരുന്നു.

കാർത്തിക് സുബ്ബരാജ് ആണ് പേട്ട സിനിമയുടെ സംവിധായകൻ. വിജയ് സേതുപതി, ശശികുമാർ, സിമ്രാൻ, തൃഷ, ബോബിസിംഹ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ‘കബാലി’, ‘കാല’ എന്നിവയിൽ നിന്നും വ്യത്യസ്തമായി ഒരു ടിപ്പിക്കൽ രജനീകാന്ത് ചിത്രം എന്ന രീതിയിലാണ് ‘പേട്ട’ അണിയിച്ചൊരുക്കിയിരിക്കുന്നത്. 24 വർഷങ്ങൾക്കു ശേഷം പൊങ്കൽ ദിനത്തിൽ റിലീസ് ആവുന്ന രജനീകാന്ത് ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’യ്ക്കുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajinikanth fans get married chennai outside theatre petta