രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്തിന്റെ കാർ ഓട്ടോയിലിടിച്ചു. ചൊവ്വാഴ്ച രാവിലെ അൽവാർപേട്ടിന് സമീപമാണ് സംഭവം. റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ സൗന്ദര്യയുടെ കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.

പൊലീസ് കേസുമായി മുന്നോട്ട് പോവുമെന്ന് ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തിയെങ്കിലും നടനും സഹോദരി ഭർത്താവുമായ ധനുഷ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ധനുഷിന്റെ ഇടപെടൽ കാരണം ഇതുവരെ പൊലീസ് കേസൊന്നും റജിസ്റ്റർ ചെയ്‌തിട്ടില്ല. പരുക്കേറ്റ ഡ്രൈവറുടെ ചികിത്സാ ചെലവുകൾ വഹിക്കാമെന്നും കേട് വന്ന ഓട്ടോ ശരിയാക്കി കൊടുക്കാമെന്നും സൗന്ദര്യയും ധനുഷും ഉറപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.

രജനീകാന്ത് മുഖ്യകഥാപാത്രമായെത്തിയ കൊച്ചടൈയാൻ എന്ന ചിത്രം സംവിധാനം ചെയ്‌തത് സൗന്ദര്യയായിരുന്നു. ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗമായ വി.ഐ.പി 2 സംവിധാനം ചെയ്യുന്നതും സൗന്ദര്യയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ