രജനീകാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി. ചെന്നൈയിലെ കുടുംബകോടതിയാണ് സൗന്ദര്യയ്ക്കും അശ്വിൻ റാംകുമാറിനും വിവാഹമോചനം നൽകിയത്. നാലു വയസ്സുകാരനായ വേദ് മകനാണ്.

2010 സെപ്റ്റംബറിലാണ് സൗന്ദര്യയും അശ്വിനും വിവാഹിതരായത്. 2016 ഫെബ്രുവരി മുതൽ ഇരുവരും മാറി താമസിക്കുകയായിരുന്നു. 2016 സെപ്റ്റംബറിലാണ് ഇരുവരും വിവാഹമോചനത്തിനുളള ഹർജി നൽകിയത്. നേരത്തെ തന്റെ ട്വിറ്റർ പേജിലൂടെ വിവാഹമോചിതയാകാൻ പോകുന്ന വിവരം സൗന്ദര്യ അറിയിച്ചിരുന്നു.

തന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരി 2 വിന്റെ റിലീസിങ് തിരക്കിലാണ് ഇപ്പോൾ സൗന്ദര്യ. ധനുഷ്, കാജോൾ, അമല പോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജൂലൈ 28 നാണ് സിനിമയുടെ റിലീസ്. കൊച്ചടൈയാൻ എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് സൗന്ദര്യ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ