/indian-express-malayalam/media/media_files/uploads/2019/02/Soundarya-Rajnikanth-Vishgan-Vanangamudi-wedding-1.jpg)
രജനീകാന്തിന്റെ ഇളയ മകൾ സൗന്ദര്യയുടെ വിവാഹ ആഘോഷ തിരക്കുകളിലാണ് തലൈവരുടെ കുടുംബം. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് സൗന്ദര്യയുടെ വരൻ. ഫെബ്രുവരി 11 ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടല്‍ ദി ലീല പാലസിൽ വച്ചാണ് ഇരുവരുടെയും വിവാഹം.
ഇന്നലെ രജനീകാന്തിന്റെയും വണങ്കാമുടിയുടെയും കുടുംബങ്ങൾ ഒത്തുചേർന്നുളള പ്രീ വെഡ്ഡിങ് പാർട്ടി നടന്നു. പാർട്ടിയിൽ നിന്നുള്ളൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ ഹിറ്റ് ചിത്രമായ മുത്തുവിലെ 'ഒരുവൻ ഒരുവൻ മുതലാളി' എന്ന ഹിറ്റ് ഗാനത്തിന് രജനീകാന്ത് ചുവടു വയ്ക്കുന്നതിന്റെ വീഡിയോ ആണിത്.
തന്റെ പേരക്കുട്ടികൾക്കൊപ്പം രജനീകാന്ത് കളിക്കുന്നതിന്റെ ഒരു ഫോട്ടോയും വൈറലാകുന്നുണ്ട്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയുമാണ് ചിത്രത്തിലുള്ളത്.
Read: തലൈവരുടെ മകളുടെ വിവാഹ സൽക്കാരം; ചിത്രങ്ങൾ
View this post on InstagramDad's Love #SoundaryaRajinikanth
A post shared by Happy Sharing By Dks (@happysharingbydks) on
രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010 ലായിരുന്നു ആദ്യ വിവാഹം. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള ആദ്യ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us