/indian-express-malayalam/media/media_files/uploads/2023/07/Rajinikanth.jpg)
രജനീകാന്ത്
രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. ഓഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഓഡിയോ ലോഞ്ചിൽ ആരാധകരെ രജനീകാന്ത് അഭിവാദ്യം ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാധകർക്ക് എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന താരമാണ് രജനീകാന്ത്.
രജനീകാന്തും ആരാധകരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കാല, ദർബാർ എന്നീ ചിത്രങ്ങളിൽ താരത്തിനൊപ്പം അഭിനയിച്ച നടൻ വിശാൽ സരോയി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകർക്കൊപ്പം ചിത്രങ്ങൾ പകർത്താൻ ഇഷ്ടമുള്ളയാളാണ് രജനികാന്ത് എന്നാണ് വിശാൽ പറയുന്നത്. സ്വന്തം ക്യാമറയിൽ പകർത്തുന്ന ആ ചിത്രങ്ങൾ പിന്നീട് പിഡിഎഫ് ഫയലായി രജനീകാന്ത് ആരാധകർക്ക് അയച്ചുകൊടുക്കും.
“ഷോട്ട് പൂർത്തിയാക്കി കഴിഞ്ഞ് അദ്ദേഹം (രജനികാന്ത്) ഒരിടത്ത് വന്നു ഇരിക്കുകയായിരുന്നു. ആ ലൊക്കേഷനിൽ ധാരാളം കൊതുകുകൾ ഉണ്ടായിരുന്നു. ‘സാർ, നിങ്ങൾ വാനിൽ പോയി ഇരിക്കൂ, അവർ നിങ്ങളെ വിളിച്ചോളും,’എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘ഇല്ല, ഡയറക്ടർ ഉടനെയെന്നെ വിളിക്കും,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടുത്ത സീൻ റെഡിയാവാൻ ഒരുപാട് സമയമെടുക്കുമെന്നും അതുവരെ സാർ വാനിൽ പോയി ഇരുന്നോളൂ എന്നും ഞാൻ വീണ്ടും പറഞ്ഞെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഒരു ഷോട്ട് പൂർത്തിയായാൽ മോണിറ്ററിൽ നോക്കും മുൻപ് സംവിധായകന്റെ മുഖത്തേക്ക് നോക്കുന്ന നടനാണ് അദ്ദേഹം," വിശാൽ പറയുന്നു. രജനീകാന്തിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് ജോയിൻ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിശാൽ.
ആരാധകർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യാനും അതൊരു മനോഹരമായ ഓർമയാക്കി മാറ്റാനും രജനീകാന്തിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളെ കുറിച്ചും വിശാൽ അഭിമുഖത്തിനിടെ സംസാരിച്ചു. “വൈകുന്നേരം, പാക്ക് അപ്പ് കഴിഞ്ഞ് തന്റെ മേക്കപ്പും കോസ്റ്റ്യൂമും ഒക്കെ മാറ്റി, അദ്ദേഹത്തിന്റെ യഥാർത്ഥ ലുക്കിലായിരിക്കുമ്പോൾ അദ്ദേഹം നിങ്ങളെ വിളിക്കും. നിങ്ങളുടെ ഫോണിൽ ചിത്രമെടുക്കാൻ അദ്ദേഹം സമ്മതിക്കില്ല, പകരം സ്വന്തം ക്യാമറയിൽ ചിത്രങ്ങൾ പകർത്തും. എന്നിട്ട് നിങ്ങൾക്ക് ചിത്രങ്ങൾ PDF ഫയൽ ഫോർമാറ്റിലാക്കി ചിത്രങ്ങൾ അയയ്ക്കും. എന്തുകൊണ്ടാണ് ക്യാമറയിൽ ചിത്രങ്ങൾ എടുക്കുന്നത് എന്ന ചോദ്യത്തിന്, മികച്ച നിലവാരത്തിനും ആളുകളുടെ ഓർമ്മകളിൽ ശാശ്വതമായ മുദ്ര പതിപ്പിക്കുന്നതിനുമുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്," വിശാൽ പറഞ്ഞു.
ജെയിലറിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന റിട്ടയേർഡ് പോലീസുകാരന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ശിവരാജ് കുമാർ, മോഹൻലാൽ, തമന്ന, രമ്യാ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, റെഡിൻ കിംഗ്സ്ലി, വിനായകൻ, ജാഫർ സാദിഖ് എന്നിവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us