രജനീകാന്തിന്റെ 69-ാം പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മക്കളായ ഐശ്വര്യയും സൗന്ദര്യയും അവിസ്മരണീയവും ഹൃദയസ്പർശിയുമായ കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് ജന്മദിനാശംസകൾ നേർന്നത്. അച്ഛനുമൊത്തുളള സ്‌പെഷൽ നിമിഷങ്ങൾ കോർത്തിണങ്ങിയ ആൽബം പങ്കുവച്ചാണ് ഇളയമകൾ ഐശ്വര്യ ജന്മദിനാശംസകൾ നേർന്നത്. എന്നാൽ ഐശ്വര്യയാകട്ടെ, പിറന്നാൾ ദിനത്തിൽ രജനീകാന്തിന് ഒരു വാക്ക് കൊടുക്കുകയാണ് ചെയ്തത്.

”എന്നെന്നും പിന്തുടരും..ആ പുഞ്ചിരി കാണാൻ…ഹാപ്പി ബെർത്ത്ഡേ, അപ്പാ” രജനീകാന്തിന്റെ പുറകെ നടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഐശ്വര്യ ധനുഷ് എഴുതിയ വാക്കുകളാണിത്.

സൗന്ദര്യയാകട്ടെ അച്ഛനുമൊത്തുളള ചിത്രങ്ങൾ കോർത്തിണക്കിയ ആൽബം ഷെയർ ചെയ്തുകൊണ്ട് എന്റെ എല്ലാമെല്ലാമായ അച്ഛന് പിറന്നാൾ ആശംസകൾ എന്നെഴുതി. സൗന്ദര്യ പങ്കുവച്ച ആൽബത്തിലെ ഒരു ചിത്രം മനോഹരമായിരുന്നു. ഭാര്യയെയും മക്കളെയും രജനീകാന്ത് ചേർത്തുപിടിച്ചുനിൽക്കുന്ന ഫൊട്ടോയായിരുന്നു അത്.

View this post on Instagram

Happy birthday my life my father… My everything!!

A post shared by Soundarya Rajinikanth (@soundaryaarajinikant) on

ഐശ്വര്യയുടെ ഭർത്താവും നടനുമായ ധനുഷും രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

കഴിഞ്ഞ ഫാദേഴ്സ് ഡേയ്ക്കും ഐശ്വര്യയും സൗന്ദര്യയും രജനീകാന്തിന് ആശംസകൾ നേർന്നുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു.

ദർബാർ ആണ് രജനീകാന്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. എ.ആർ.മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി തിയേറ്ററിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook