Diwali 2019: എ.ആര്‍.മുരുഗദോസ്- രജനികാന്ത്- നയൻതാര ടീം ഒരുമിക്കുന്ന ചിത്രമാണ് ‘ദർബാർ’. ദീപാവലി ആശംസകൾ നേർന്നുകൊണ്ടുളള ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. കൈയ്യിൽ തോക്കും പിടിച്ചുളള സ്റ്റൈലിഷ് ലുക്കിലുളള രജനീകാന്താണ് പോസ്റ്ററിലുളളത്. രജനീകാന്തിന്റെ ബാഷ ചിത്രത്തിലെ ലുക്കിനെ ഓർമിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ.
#HappyDeepavalifolks pic.twitter.com/li2pIhfcAM
— A.R.Murugadoss (@ARMurugadoss) October 26, 2019
രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനീകാന്തായിരുന്നു ഫസ്റ്റ്‌ലുക്കിൽ. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.
Read Also: നയൻതാരയ്ക്ക് ഒപ്പം പൊലീസ് യൂണിഫോമിൽ രജനികാന്ത്; ‘ദർബാർ’ ലൊക്കേഷൻ ചിത്രങ്ങൾ
Diwali 2019: Happy Deepavali 2019 Wishes: ദീപാവലി ആശംസകൾ കൈമാറാം
ഇത് നാലാം തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.
‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിർമിക്കുന്നത്