സിനിമാ ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തും അക്ഷയ് കുമാറും ഒന്നിക്കുന്ന 2.0. വൻ ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകൻ ശങ്കറാണ്.

സമൂഹമാധ്യമത്തിൽ പങ്ക് വച്ച ഒരു ചിത്രത്തിലൂടെയാണ് 2.0 അതിന്റെ അവസാന ഘട്ടത്തിലാണെന്ന് സംവിധായകൻ അറിയിച്ചത്. 2.0യിലെ പ്രധാന ഭാഗത്തിന്റെ ചിത്രീകരണത്തിന് ശേഷം ടീമിനൊപ്പമെന്ന് പറഞ്ഞാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഒരു ഗാനവും മറ്റു കുറച്ച് പണികളും അവശേഷിക്കുന്നുവന്നും ട്വീറ്റിൽ പറയുന്നു.

shankar,2.0, location pic

സംവിധായകൻ ശങ്കർ ട്വിറ്ററിൽ പങ്ക് വെച്ച ചിത്രം

എന്നാൽ ചിത്രീകരണത്തിന് ശേഷം ഏഴ് മാസത്തെ വിഎഫ്എക്‌സ് പ്രവർത്തനങ്ങളുളളതിനാൽ 2.0 തിയേറ്ററിലെത്താൻ ഇനിയും കാത്തിരിക്കണം.

350 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് 2.0. ഇന്ത്യയിലെ ഏറ്റവും വലിയ സയന്റിഫിക്ക് ഫിക്ഷനാണ് 2.0. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രം പുറത്തിറങ്ങും.

രജനീകാന്തും ആമി ജാക്സണും ഒന്നിക്കുന്ന ഒരു ഗാനമാണ് ഇനി ചിത്രീകരിക്കാനായി ബാക്കിയുളളതെന്നാണ് സിനിമാ ലോകത്ത് നിന്നുളള വിവരം.

രജനീകാന്തും ആമി ജാക്‌സണും നായകനും നായികയുമായെത്തുമ്പോൾ വില്ലനായെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. സംഗീത വിസ്‌മയം എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ