scorecardresearch
Latest News

10 കോടിയുടെ സമ്മര്‍ ബമ്പര്‍ അടിച്ചത് നടി രാജിനി ചാണ്ടിയുടെ സഹായിക്ക്

എസ് ഇ 222282 എന്ന ടിക്കറ്റിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം

lottery,rajini chandy

കൊച്ചി: കേരള സംസ്ഥാന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് അസം സ്വദേശിക്ക്. ചലച്ചിത്ര താരം രാജിനി ചാണ്ടിയുടെ സഹായി ആല്‍ബര്‍ട്ട് ടിഗയാണ് ടിക്കറ്റിന്റെ ഉടമ. സമ്മാനര്‍ഹമായ ടിക്കറ്റ് എസ് ബി ഐ ആലുവ ശാഖയില്‍ സമര്‍പ്പിച്ചു.
ആലുവ ചൂണ്ടിയില്‍നിന്നാണ് ആല്‍ബര്‍ട്ട് ടിഗ്ഗ ടിക്കറ്റെടുത്തത്.

നടി രാജിനി ചാണ്ടിയുടെ ഭര്‍ത്താവ് ചാണ്ടിക്കൊപ്പമെത്തിയാണ് ആല്‍ബര്‍ട്ട് ബാങ്ക് മാനേജര്‍ ഗീവര്‍ഗ്ഗീസ് പീറ്ററിന് സമ്മാനര്‍ഹമായ ടിക്കറ്റ് കൈമാറിയത്. 1995 ലാണ് ആല്‍ബര്‍ട്ട് ജോലി തേടി കേരളത്തില്‍ എത്തിയത്. എസ് ഇ 222282 എന്ന ടിക്കറ്റിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം.

ഇന്നലെയാണ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ BR 90 ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പത്ത് കോടിയാണ് ഒന്നാം സമ്മാനം. എസ്എബി 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകള്‍ക്കായിരുന്നു.

രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും. അഞ്ചാം സമ്മാനം അയ്യായിരം രൂപയാണ്. ആറാം സമ്മാനം 2,000 രൂപയാണ്. ഏഴാം സമ്മാനം 1,000 രൂപയാണ്. എട്ടാം സമ്മാനം 500 രൂപയും ലഭിക്കും. 250 രൂപയായിരുന്നു ടിക്കറ്റ് വില.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajini chandy aide albert tiga got summer bumper lottery 1st prize