രാജീവ് രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ “തുറമുഖം” റോട്ടർഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ആർ) മത്സര വിഭാഗത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. ഐഎഫ്എഫ്ആർ 2021ലെ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ സെക്ഷനിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് റോട്ടർഡാമിൽ നടക്കുക. അടുത്തവർഷം ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെയും, ജൂൺ രണ്ട് മുതൽ ആറ് വരെയുമായാണ് ചലച്ചിത്രോത്സവം.
സംവിധായകൻ രാജീവ് രവി തന്നെയാണ് “തുറമുഖ”ത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിട്ടുള്ളത്. ഗോപൻ ചിദംബരനാണ് തിരക്കഥ. പിതാവ് കെ എൻ ചിദംബരൻ എഴുതിയ നാടകത്തെ ആസ്പദമാക്കിയാണ് ഗോപൻ ചിംദബരന്റെ തിരക്കഥ. സുകുമാർ തെക്കേപ്പാട്ടാണ് നിർമാണം.
“തുറമുഖം- The Harbour” International Film Festival Rotterdam 2021 (IFFR 2021) Big Screen Competition വിഭാഗത്തിലേക്ക്…
ഇനിപ്പറയുന്നതിൽ Thuramukham പോസ്റ്റുചെയ്തത് 2020, ഡിസംബർ 22, ചൊവ്വാഴ്ച
Read More: ഞെട്ടിക്കാന്‍ നിവിന്‍ പോളി; ‘തുറമുഖം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നിവിൻ പോളിയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Read More: ഇത് വരെ കാണാത്ത നിവിന്‍: തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍
‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുൻചിത്രമായ ‘കമ്മട്ടിപ്പാട’വും കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. രാജീവ് രവിയും സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.