scorecardresearch

ഞെട്ടിക്കാന്‍ നിവിന്‍ പോളി; ‘തുറമുഖം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വളരെ വ്യത്യസ്ത ശൈലിയിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലൂടെ മലയാള സിനിമയെ ഞെട്ടിച്ച നിവിന്‍ പോളി മറ്റൊരു കരുത്തുറ്റ കഥാപാത്രവുമായി വീണ്ടുമെത്തുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. വളരെ വ്യത്യസ്ത ശൈലിയിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിൻ പോളി മുഖ്യകഥാപാത്രമാവുന്ന ‘തുറമുഖ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുൻചിത്രമായ ‘കമ്മട്ടിപ്പാട’വും കൊച്ചി പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു. രാജീവ് രവിയും സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’.

Read Also: അമിത് ഷായ്‌ക്കു നേരെ ‘ഗോ ബാക്ക്’ വിളിച്ച് പെണ്‍കുട്ടികള്‍; ഗൃഹസന്ദർശനത്തിനിടെ നാടകീയ രംഗങ്ങള്‍

നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശ്രദ്ധേയമായൊരു കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ സജീവമാകുകയാണ് ‘തുറമുഖ’ത്തിലൂടെ. നിവിൻ പോളിയുടെ ഉമ്മയുടെ വേഷമാണ് പൂർണിമ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajeev ravi thuramukham film nivin pauly first look poster