/indian-express-malayalam/media/media_files/uploads/2022/05/Kuttavum-Shikshayum-Movie-Review.jpg)
Kuttavum Shikshayum OTT: രാജീവ് രവിയുടെ കുറ്റവും ശിക്ഷയും ഒടിടിയിൽ. നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘കുറ്റവും ശിക്ഷയും.’ മേയ് 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ആസിഫ് അലി നായകനാകുന്ന ചിത്രം കാസർഗോഡ് ജില്ലയിൽ നടന്ന ഒരു സ്വർണാഭരണ മോഷണ കേസന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
യഥാർത്ഥ കേസിന്‍റെ അന്വേഷണം നയിച്ച സിബി തോമസ് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ സിബി തോമസ്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
Also Read: Kuttavum Shikshayum Movie Review: ഒരു യഥാർത്ഥ സംഭവത്തിന്റെ നേരാവിഷ്കരണം; ‘കുറ്റവും ശിക്ഷയും’ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.