മമ്മൂട്ടിയുടെ ഏറ്റവും ഹൃദയസ്പർശിയായ പ്രണയരംഗങ്ങളിൽ ഒന്നായി സിനിമാസ്വാദകർ എടുത്തു പറയുന്ന ഒന്നാണ് ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലെ ഐശ്വര്യ റായ് ബച്ചനുമായുള്ള കോമ്പിനേഷൻ സീൻ. മമ്മൂട്ടിയും ഐശ്വര്യയും തകർത്തഭിനയിച്ച ആ സീൻ ചിത്രം ഇറങ്ങി 20 വർഷങ്ങൾ കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ കവരുന്ന ഒന്നാണ്. അഞ്ചു മിനിറ്റോളം നീളുന്ന ആ സീനിൽ മേജർ ബാല എന്ന കഥാപാത്രം കടന്നു പോവുന്ന വികാരങ്ങളെയെല്ലാം കയ്യടക്കത്തോടെ അവതരിപ്പിച്ച് മമ്മൂട്ടി കയ്യടി നേടിയ രംഗം.
Read Here: മൂന്ന് ഐശ്വര്യമാര് ഒന്നിക്കുന്ന ചിത്രം
വിഷമവും ത്യാഗവും സ്നേഹവും ആശയക്കുഴപ്പവും സന്തോഷവുമെല്ലാം ഞൊടിയിടയിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾക്കൊപ്പം അസാധ്യമായ സൗണ്ട് മോഡുലേഷനും ചേരുന്നതോടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു രംഗം. ഒരു സംവിധായകൻ എന്ന രീതിയിൽ തനിക്കേറെ തൃപ്തി തന്ന രംഗവും അതു തന്നെയെന്ന് തുറന്നു പറയുകയാണ് പ്രശസ്ത ഛായാഗ്രാഹകനും ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ രാജീവ് മേനോൻ.
മമ്മൂട്ടി, ഐശ്വര്യാ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും രാജീവ് മേനോൻ നേടി. ക്യാമറ, അഭിനയം, എ ആർ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലർത്താൻ ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചു.
Read Here: ബോളിവുഡിലെ താരറാണിയായ ഈ താരത്തെ മനസിലായോ?